പുത്തൻ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി.. കാറിന്റെ പ്രത്യേകതകൾ തുറന്നുപറഞ്ഞ് ആസിഫ് അലി. | Asif Ali New Land Rover Car.

Asif Ali New Land Rover Car : മലയാളികളുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമായിരുന്നു ആസിഫ് അലി. താരത്തിന്റെ ഓരോ ചിത്രവും അത്രയേറെ ജന പിന്തുണയായിരുന്നു. ആദ്യമായി സിനിമ മേഖലകളിൽ കടന്നെത്തുന്നത് “ശ്യാമപ്രസാദിന്റെ ഋതു ” എന്ന ചിത്രത്തിലൂടെ ആയിരുന്നു. സിനിമ മേഖലകളിലേക്ക് കടന്നെത്തുന്നതിനേക്കാൾ മുമ്പ് തന്നെ നിരവധി പരസ്യങ്ങളിൽ മോഡൽ ആയും, വീഡിയോ ജോക്കിയായും വളരെയേറെ കഴിവ് തെളിയിച്ചിട്ടുണ്ട്.

   

ഹിമ മലയിൽ എന്ന ആൽബം സോങ്ങിലാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറ്. അത്തരത്തിൽ ഒരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കു വച്ചിരിക്കുന്നത്. ” ലാൻഡ് റോവർ ഡിഫൻഡർ ” എന്ന കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.

ഒരുപാട് നാളത്തെ തന്റെ ആഗ്രഹമാണ് ലാൻഡ് റോവർ ഡിഫൻഡർ കാർ സ്വന്തമാക്കണമെന്ന്. സന്തോഷത്തിൽ തന്റെ കുടുംബവും സുഹൃത്തുക്കളും ഒന്നിച്ച് കാറിന് ചുറ്റും നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരുകോടി 20 ലക്ഷം വില വരുന്ന ലാൻഡ് റോവർ ഡിഫൻഡർ വെറും ആഡംബര കാർ മാത്രമല്ല. ഇത് ഓഫ് റോഡ് എസ് യു വി കൂടിയാണ്. തന്റെ പുത്തൻ കാറിന്റെ വിശേഷങ്ങൾ ആരാധകരമായി പങ്കുവെക്കുകയാണ് താരം ഈ അവസരത്തിൽ.

നിരവധി ആരാധകർ ഏറെ സന്തോഷത്തോടെ അനേകം കമന്റുകളാണ് പങ്കുവെച്ച ചിത്രത്തിന് താഴെ ഉന്നയിക്കുന്നത് . മലയാളികളുടെ പ്രിയ താരമായ ആസിഫ് അലിയുടെ അനേകം പുത്തൻ സിനിമകൾ ഇനിയും കടന്നുവരും എന്ന് ആഗ്രഹത്തോടെയാണ് ഓരോ മലയാളി പ്രേക്ഷകരും. അത്രെയേറെ വലിയ ആരാധന പിന്തുണ തന്നെയാണ് നടൻ ആസിഫ് അലിക്ക് ചുറ്റും.

 

View this post on Instagram

 

A post shared by Asif Ali (@asifali)

Leave a Reply

Your email address will not be published. Required fields are marked *