പിഷുവിന്റെ പിറന്നാളിന് ബാത്ത് ഡബിലാണ് പണി… ചാക്കോച്ചൻ മച്ചാന് നൽകിയ കിടുക്കാച്ചി സർപ്രൈസ്. | Ramesh Pisharody Birthday Wishes.

Ramesh Pisharody Birthday Wishes : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ നിറഞ്ഞുകവിയുന്നത് ചാക്കോച്ചൻ പിഷുവിന്റെ പിറന്നാളിന് കൊടുത്ത ഉഗ്രൻ പണിയാണ്. മലയാളികളുടെ മനസ്സിൽ വരെയേറെ കഥാപാത്ര വിസ്മയം പതിപ്പിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകവേഷത്തിൽ അരങ്ങേറിയ താരം അമ്പതിൽപരം ചിത്രങ്ങളിലാണ് ഇതുവരെ സജീവമായി അഭിനയിച്ചിട്ടുള്ളത്. മലയാളികളുടെ പ്രിയങ്കരമായ റൊമാന്റിക് ഹീറോയാണ് എന്ന് തന്നെ പറയാം.

   

അത്രയും പഞ്ചാരയേറിയ താരത്തിന്റെ ഓരോ ചിത്രവും ആരാധകനും മനസ്സിൽ വലിയ പ്രാധാന്യം തന്നെയാണ് നൽകിയിട്ടുള്ളത്. നിറം, അനിയത്തിപ്രാവ് എന്ന ചിത്രങ്ങൾ വലിയ വിജയം തന്നെയാണ് കരസ്ഥമായിട്ടുള്ളത്. 1981ഇൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി കടന്നു വരികയായിരുന്നു. പിനീട് ഫാസിൽ തന്നെ സംവിധാനം ചെയ്ത 1997 പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികവേഷം കുറിക്കുകയായിരുന്നു.

തന്റെ ആത്മാർത്ഥ സുഹൃത്തായ പിഷാരടിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഇതുവരെ ആരും തന്നെ കൊടുക്കാത്ത പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ബാത്ത്‌ ഡബിൽ ഇരിക്കുന്ന ചിത്രം പങ്കു വച്ചിരിക്കുകയാണ്. നല്ലൊരു കോമഡി വിദഗ്ധൻ കൂടിയാണ് പിഷാരടി. ഒരുപക്ഷേ അതുകൊണ്ട് തന്നെയായിരിക്കാം ഇത്രയും കോമഡിയായ ചിത്രം ആത്മാർത്ഥ സുഹൃത്തിന് പിറന്നാളിന് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തിയിരിക്കുന്നതും.

ബാത്ത് ഡബിൽ ഇരുന്നുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ അതിൽ ഒരു രസകരമായി കമന്റ് ഉയർന്നുവന്നത് ” ഓർഡിനറിയിൽ തുടങ്ങിവച്ച ശീലമായിരിക്കും അല്ലേ? ഫൈവ് സ്റ്റാർ ഹോട്ടലിൽ എങ്കിലും മാറ്റാമായിരുന്നു”എന്നായിരുന്നു. വളരെ ചെറിയ സമയത്തിനുള്ളിൽ ആയിരുന്നു ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രം ആരാധകർ ഏറ്റെടുത്ത രസകരമായ കമന്റുകൾ വന്നിരിക്കുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *