സുധാപൂനെ എത്രയേറെ ലാളിച്ചാലും മതിവരാതെ സുബ്ബലക്ഷ്മി അമ്മ!! അമ്മയുടെ ലാള സ്നേഹനകൾ ഏറ്റെടുത്ത് ആരാധകർ. | Granddaughter And Subhalakshmi Amma’s Mischief Video Goes Viral.

Granddaughter And Subhalakshmi Amma’s Mischief Video Goes Viral : ആരാധകർക്ക് ഒത്തിരി സുപരിചിതമായ താരമാണ് സുബ്ബലക്ഷ്മി അമ്മ. 27 വർഷകാലം സംഗീത അധ്യാപകയായി താരം ആകാശവാണിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്തതിനുശേഷം ആണ് പരസ്യ ചിത്രങ്ങളിലൂടെ ക്യാമറയുടെ മുന്നിലെത്തുന്നത്. നർത്തകീയും അഭിനയത്രിയുമായ മകൾ താര കല്യാണിനോടൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിൽ എത്തിയപ്പോൾ നടൻ സിദ്ദിഖിനെ പരിചയപ്പെടുകയും തുടർന്ന് സിദ്ദിഖ് വഴി നന്ദനം എന്ന ചിത്രത്തിൽ ബാല്യക്കാരിലുള്ള മുത്തശ്ശിമാരിൽ ഒരാളായി മാറുകയുമായിരുന്നു.

   

തുടർന്ന് അനേകം സിനിമകളിൽ മുത്തശ്ശിയായും ഹാസ്യ രസപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുകയായിരുന്നു. കല്യാണരാമൻ എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് ഒത്തിരി സുപരിചിതമായ അമ്മയായി മാറിയത്. സുബ്ബലക്ഷ്മി അമ്മയുടെ ഓരോ കാര്യങ്ങളും പറയുമ്പോൾ മലയാളികൾക്ക് ഒത്തിരി പ്രിയം “സംസാരിച്ചു കൊണ്ടുള്ള താരത്തിന്റെ ആ ചിരിയാണ്”. താര കല്യാണിയും കൊച്ചുമകൾ സൗഭാഗ്യം വെങ്കിടേഷും സോഷ്യൽ സോഷ്യൽ മീഡിയയിൽ സുബ്ബലക്ഷ്മി അമ്മയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചെത്തുബോൾ നിമിഷം നേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

അത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പേരക്കുട്ടി സൗഭാഗ്യ വെങ്കിടേഷ്. പേരക്കുട്ടിയുടെ മകളെ കൊഞ്ചിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുതു മുത്തശ്ശി സുധാപൂനെ ലാളിക്കുകയും പാട്ട് പാടി കൊടുക്കുകയും ചെയ്യുന്ന വീഡിയോ കാണുമ്പോൾ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുക തന്നെയാണ്. അനേകം കമന്റുകൾ തന്നെയാണ് ഇപ്പോൾ ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

സുധാപൂവിന് ചുംബനം നൽകി പാട്ടുപാടുന്ന ലക്ഷ്മി അമ്മയാണ് മലയാളികൾക്ക് ഒത്തിരി പ്രിയങ്കരമായിരിക്കുന്നത്. നിരവധി പരമ്പരകളിലും സിനിമയിലും തന്റേതായ കഴിവവ് തെളിയിച്ച താരം ഇന്ന് മലയാളികൾ ഏറെ സ്നേഹിക്കുന്ന അമ്മയായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് കൊച്ചുമകൾ സുധാപുവിനെ താലോലിക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ വീഡിയോ ഏറ്റെടുത്തുകൊണ്ട് അനേകം കമന്റുകളുമായി കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *