മകളുടെ പിറന്നാൾ ദിനത്തിൽ കിടിലൻ സർപ്രൈസ് നൽകിക്കൊണ്ട് ആഘോഷമാക്കി മാറ്റുകയാണ് നിത്യ ദാസ്…ചിത്രങ്ങൾ പങ്കുവെച്ച് താരം. | Nitya Das Daughter Birthday Celebration.

Nitya Das Daughter Birthday Celebration : മലയാളി പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റി നടക്കുന്ന താരമാണ് നിത്യ ദാസ്. മലയാള സിനിമയിൽ ൨൦൦൦ത്തിന്റെ ആദ്യവർഷങ്ങളിൽ എല്ലാം വളരെയേറെ സജീവമായിരുന്ന താരം ഇപ്പോൾ മലയാളം, തമിഴ് ടെലിവിഷൻ സീരിയലുകളിലാണ് അഭിനയിക്കുന്നത്. 2001ഇൽ ജനപ്രിയനായ ദിലീപിന്റെ നായികയായി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ആദ്യ സിനിമയിൽ തന്നെ വളരെയേറെ വിജയം കൈവരിച്ച താരം പിന്നീട് കലാഭവൻ മണിയോടൊപ്പം കണ്മഷി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

   

നീണ്ട 14 വർഷങ്ങൾക്ക് ശേഷം “പള്ളി മണി” എന്ന എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് വൻ തിരിച്ചുവരവ് ഒരുക്കിയിരിക്കുകയാണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ നിമിഷം നേരം കൊണ്ട് തന്നെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോകളും, ചിത്രങ്ങളും ആണ് ഏറെ ശ്രദ്ധയേറിയിരിക്കുന്നത്.

മകൾ നൈനയുടെ പിറന്നാൾ ദിവസം ആഘോഷമാക്കി മാറ്റുകയാണ് താരങ്ങൾ. പതിനാലാം വയസ്സിന്റെ ജന്മദിനാഘോഷം ഉത്സവമാക്കുന്ന വീഡിയോകളും, ചിത്രങ്ങളും താരം പങ്കുവെച്ചപ്പോൾ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. പിറന്നാളിന് ബാർബി കേക്ക് ആയിരുന്നു നിത്യയും ,അരവിന്ദും ഒരുക്കിയിരിക്കുന്നത്. വീട് മുഴുവൻ പലനിറത്തിലുള്ള ബലൂണുകൾ കൊണ്ട് നിറച്ച് മകളെ ചേർത്തുപിടിക്കുന്ന നിത്യയാണ് കാണുവാൻ സാധിക്കുന്നത്.

ഏറെ സന്തോഷത്തോടെ എല്ലാവരും ഒന്നിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും ആ കുടുംബത്തിന് യഥാർത്ഥ സ്നേഹം. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് നൈനയുടെ പിറന്നാളിന് ആശംസകൾ പങ്കുവെച്ചുകൊണ്ട് എത്തുന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷം നിത്യ സിനിമയിൽ സജീവമാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചപ്പോൾ വളരെയേറെ സന്തോഷത്തോടെയാണ് മലയാളികൾ താരത്തിന്റെ പുതിയ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

Leave a Reply

Your email address will not be published. Required fields are marked *