ആരാധകരെ മനം മയിക്കുന്ന നൃത്തച്ചുവടുകൾ കഴ്ച്ചവെച്ച്!!സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ നവ്യ നായർ. | Navya Nair On The Stage Of Surya Festival With Dance.

Navya Nair On The Stage Of Surya Festival With Dance : മലയാളികളുടെ പ്രിയ താര നടിയാണ് നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് ആരാധകരുടെ സ്വന്തമായി നവ്യ മാറുന്നത്. ആദ്യമായി താരം അഭിനയരംഗത്ത് കാടനെത്തുന്നത് ദിലീപ് നായകനായി എത്തിയ ഇഷ്ടമെന്ന ചിത്രത്തിലൂടെ ആയിരുന്നു. താരത്തിന്റെ ഏറ്റവും വലിയ ജനപ്രിയ കഥാപാത്രം നന്ദനം എന്ന ചിത്രത്തിലെ ബാലാമണി ആയിട്ടായിരുന്നു. മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിം അവാർഡ് വളരെ ചെറുപ്പത്തിൽ തന്നെ നേടുവാൻ സാധിച്ചു.

   

മലയാളത്തിലെ നിരവധി പ്രമുഖ നായകന്മാർക്കൊപ്പം താരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ മോഡൽ രംഗത്തും, നൃത്ത കല രംഗത്തും വളരെ കഴിവ് തെളിയിച്ച ഒരാളും കൂടിയാണ്. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലക പട്ടം നേടുകയായിരുന്നു. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നെല്ലാം വിട്ടു തന്ന താരം ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരുത്തി എന്ന ചിത്രത്തിലൂടെ വലിയ തിരിച്ചുവരവ് തന്നെയായിരുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ താരം ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളക്കുശേഷം സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ മടങ്ങി എത്തിയിരിക്കുകയാണ് നവ്യ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധേയറുന്നത്. ആറു വർഷത്തെ ഇടവേളക്കുശേഷമാണ് നവ്യ സൂര്യ ഫെസ്റ്റിവലിൽ ഭരതനാട്യം അവതരിപ്പിക്കുന്നത്. സൂര്യ മേളയുടെ ഒമ്പതാം ദിവസമായ ഇന്നലെയായിരുന്നു നവ്യയുടെ നൃത്തം അരങ്ങേറിയത്. അവസാനമായി സൂര്യ മേളയിൽ താരം പങ്കെടുത്തത് 2016ലായിരുന്നു.

പലപ്രാവശ്യവും തിരിച്ചുവരണം എന്ന് ആഗ്രഹിച് നടക്കാതെ പോയ മടങ്ങിവരവ് സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. കോവിഡ് പ്രതിസന്ധികൾ മറികടന്ന് കലാരംഗങ്ങൾ വീണ്ടും ഉണരുന്നതിന്റെ സന്തോഷവും താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ദൈർഘമേറിയ കലാമേളയാണ് സൂര്യ ഫെസ്റ്റിവലിൽ. ഇപ്പോഴിതാ നവ്യ സൂര്യ മേളയിൽ നൃത്തം അഭ്യസിച്ച ചിത്രങ്ങളും വീഡിയോകളും നിമിഷം നേരങ്ങൾ കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ആണ്. താരത്തിന്റെ നിർത്ത അഭ്യാസത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഇടം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *