കുഞ്ഞു ധ്യനി കുട്ടിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ട് മൃദുല!! ചിത്രം ഏറ്റെടുത്ത് ആരാധകലോകം. | New Photo Shoot Pick.

New Photo Shoot Pick : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായ താര കുടുംബമാണ് മൃദുലയുടെയും യുവയുടെയും. ഇരു താരങ്ങളും അഭിനയരംഗത്ത് വളരെയേറെ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചിരുന്നത്. ഒരേ പരമ്പരയിൽ അഭിനയിച്ച് സൗഹൃദത്തിൽ ഏർപ്പെടുകയും പിന്നീട് സൗഹൃദം ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുകയും ആയിരുന്നു. ഇരുവരുടെയും വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ വളരെയേറെ സന്തോഷം കൊയ്യുന്ന ഒന്നുതന്നെയായിരുന്നു. ഇപ്പോഴിതാ താരദമ്പതിമാരുടെ ജീവിതത്തിലേക്ക് മറ്റൊരു പുതിയ അതിഥിയും കൂടി കടന്നു എത്തിയിരിക്കുകയാണ്.

   

കുഞ്ഞുവാവയുടെ എല്ലാം വിശേഷങ്ങളും ആരാധകരുമായി താര ദമ്പതിമാർ പങ്കുവെക്കാറുണ്ട്. ധ്വനി എന്നാണ് കുഞ്ഞുവാവയ്ക്ക് നൽകിയിരിക്കുന്ന പേര്. അച്ഛനും മകളും ഒരേ സീരിയലിൽ ഒരുമിച്ച് അഭിനയിക്കാൻ പോകുന്ന സന്തോഷകരമായ നിമിഷത്തെ കുറിച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. താരങ്ങൾ പങ്കുവെച്ചിരിക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറ്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുന്നത് ധ്വനിക്കുട്ടിയുമായി യുവയും മൃതുലയും ഒരുമിച്ച് നിൽക്കുന്ന ആദ്യ ഫോട്ടോഷോട്ട് ചിത്രമാണ്. അതും കുഞ്ഞുവാവയുടെ പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നതും. ഏറേ സന്തോഷത്തോടെയാണ് മലയാളികൾ കുഞ്ഞുവാവയോടൊപ്പം ഉള്ള ഈ ചിത്രം ഏറ്റെടുക്കുന്നത്. ഇനിയും ധ്വനി കുട്ടികളുടെ വിശേഷങ്ങളും വീഡിയോകളും എല്ലാം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയാമല്ലോ എന്ന അമിതമായ സന്തോഷത്തിലാണ് ആരാധകർ.

കൂടാതെ ഈ ചിത്രത്തിനോടൊപ്പം യുവ വച്ചിരിക്കുന്ന ക്യാപ്ഷൻ കൂടിയാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത് ” അച്ഛനായിരിക്കുക എന്നാൽ ഉത്തരവാദിത്വം കൂടുന്നു എന്നത് മാത്രമല്ല, നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരിയോടെ മുറിവേൽക്കാതെ, നിങ്ങളുടെ രക്തത്തെ കാണുന്നത് അതിശയകരമായ ഒരു വികാരമാണ്. താരം കുറിച്ചിരിക്കുന്നത്”. ഏത് സന്തോഷത്തോടെയാണ് ആരാധകർ താരങ്ങൾ പങ്കുവെച്ചിരിക്കുന്ന ചിത്രം ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയും ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ അനേകം രസകരമായി കമന്റുകളാണ് ഈ ചിത്രത്തിന് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *