ഒരിക്കലും തിരിച്ചുകിട്ടാത്ത നിമിഷം… എന്റെ വിവാഹത്തിൽ ഏറെ മിസ്സ് ചെയ്യുന്നത് എന്റെ അച്ഛനെയാണ്!!അച്ഛനെ ഓർത്ത് പൊട്ടിക്കരയുകയാണ് ഗായത്രി. | Kollam Ajith’s Daughter Got Married.

Kollam Ajith’s Daughter Got Married : തൊണ്ണൂറുകളിൽ വിലൻ വേഷങ്ങളിലൂടെ വളരെയേറെ ശ്രദ്ധ നേടിയ നടനായിരുന്നു കൊല്ലം അജിത്ത്. ഇപ്പോഴും മലയാളത്തിലെ പ്രധാന വില്ലന്മാരിൽ വെച്ച് തിളങ്ങുന്ന ഒരാൾ അജിത്ത് തന്നെയാണ്. 1984 ഇൽ പുറത്തിറങ്ങിയ പത്മരാജന്റെ പറന്നു പറന്നു പറന്നായിരുന്നു അജിത്ത് അഭിനയിച്ച ആദ്യ ചലച്ചിത്രം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലായി ഏകദേശം 500 ഓളം സിനിമകളിലും കൂടാതെ നിരവധി പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഉദരസംബന്ധമായ അസുഖം മൂലമാണ് 2018 ഏപ്രിൽ 5ന് കൊച്ചിയിൽ അദ്ദേഹം മരണപ്പെടുകയായിരുന്നു.

   

കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം അജിത്ത് മകളുടെ വിവാഹം. ഗായത്രി അജിത് എന്നാണ് താരത്തിന്റെ പേര്. സുഹൃത്തായ വിഷ്ണുവിനെയാണ് ഗായത്രി വിവാഹം കഴിച്ചിരിക്കുന്നത്. തന്റെ വിവാഹ വീഡിയോകളും ചിത്രങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരം പങ്കുവെച്ച വീഡിയോ കണ്ടപ്പോഴാണ് ആരാധകരുടെ കണ്ണുകൾ നിറഞ്ഞു പോയത്. കല്യാണസമയത്ത് ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തിരിക്കുന്നത് എന്റെ അച്ഛനെയാണ്.

ഡിജിറ്റൽ ആഡ് ചെയ്യുന്ന ഒരു സുഹൃത്തിനോട് അച്ഛനെ തന്റെ കല്യാണ ഫോട്ടോയിൽ ചേർത്ത് തരാമോ എന്ന് ഗായത്രി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാവുന്നതാണ്.വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ എന്റെ അച്ഛനെ എനിക്ക് ഈ ചിത്രത്തിലൂടെ തിരിച്ചു കൊണ്ടുവരാൻ സാധിച്ചു. ഗായത്രിയുടെ സുഹ്രത്ത് നൽകിയ സ്നേഹ സമ്മാനം കണ്ട് താരം അറിയാതെ കണ്ണുകൾ നിറഞ്ഞു പോവുകയായിരുന്നു. എന്റെ വിവാഹത്തിന് അച്ഛൻ എന്നോടൊപ്പം നിൽക്കുന്നത് കാണുവാനും… അച്ഛന്റെ അനുഗ്രഹം ഉള്ളതുപോലെ ചിത്രം കാണുമ്പോൾ എനിക്ക് തോന്നുന്നു എന്നെല്ലാമാണ് മകൾ ഗായത്രി കുറിയ്ക്കുന്നത്.

താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഓരോ വാക്കുകളും കേട്ട് ഏറെ വിഷമവസ്ഥയിൽ കടന്ന് പോകുകയാണ് മലയാളികൾ. സുഹൃത്ത് ഗായത്രി ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലേ അടിക്കുറിപ്പ് ആരാധകരുടെ കണ്ണ് നിറയ്ക്കുകയാണ്. ” ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നിമിഷം ഫോട്ടോയിലൂടെ എങ്കിലും കാണുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന ഒരു സന്തോഷം കണ്ട് കണ്ണ് നിറയാത്ത ആരും തന്നെയില്ല. സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോൾ ആണ് അവർ എത്രമാത്രം പ്രിയപ്പെട്ടവരാണ് എന്ന് നമുക്ക് മനസ്സിലാവുക”. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്തിനു താഴെ അനേകം വിഷമകരമായ കമന്റുകളാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *