പൊന്നോണ വസന്ത പുലരികൾ അതിമനോഹരമാക്കിക്കൊണ്ട്!!!!! ഡിംപിൾ റോസ് കുടുംബം. | First Onam Celebration With Pachu.

First Onam Celebration With Pachu : ഡിംപിൾ റോസ് എന്ന് പറയുമ്പോൾ തന്നെ ആരാധകർക്ക് ഒത്തിരി കൗതുകമാണ്. മലയാള മിനിസ്ക്രീനിൽ ഒട്ടേറെ തിളങ്ങി നിന്ന താരത്തിന് വലിയ ഒരു സ്ഥാനം തന്നെയാണ് ആരാധകർ നൽകിയിരിക്കുന്നത്. ഇപ്പോൾ മലയാള മിനിസ്ക്രീനിൽ അത്ര സജീവമല്ല എങ്കിലും ആരാധകരുടെ മനസ്സിൽ ആ പഴയ സ്നേഹം തന്നെയാണ് ഇപ്പോഴും താരത്തിനോട്. വിവാഹത്തിനുശേഷം അഭിനയത്തിൽ നീണ്ട അകലം നൽകുന്നുണ്ട് എങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരുമായി ഉള്ള തന്റെ ഇടപെടലിൽ വളരെയേറെ സൗഹൃദം തന്നെയാണ് സൃഷ്ടിച്ചെടുത്തത്.

   

പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കുമ്പോൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പൊന്നോണ വിശേഷവുമായി എത്തിയിരിക്കുകയാണ് താരത്തെ ഇഷ്ടപ്പെടുന്ന പോലെ തന്നെയാണ് ആരാധകർക്ക് ഒരുപാട് പ്രിയമാണ് പാച്ചുവിനെയും. പാച്ചുവിന്റെ ആദ്യത്തെ ഓണ വിശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചപ്പോൾ നിരവധി ആരാധകരാണ് പാച്ചുവിന്റെ കുസൃതികളും കളികളും എല്ലാം ഏറ്റെടുത്തിരിക്കുന്നത്.

വീഡിയോയിൽ തന്റെ ഫാമിലിയിൽ ഉള്ള ഓരോ അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷത്തെ ഓണത്തിന്റെ അന്ന് ആശുപത്രിയിൽ ആയതുകൊണ്ട് തന്നെ ആഘോഷിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ ഈ പ്രാവശ്യത്തെ ഓണം അതിമനോഹരമാക്കിയിരിക്കുകയാണ് താരം. പ്രസവം കഴിഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷമാണ് താരവും കുഞ്ഞും ആരാധകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പ്രസവത്തിനുശേഷം ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നു എന്ന് താരം തന്നെ പങ്കുവെച്ചിരുന്നു.

തന്റെ ഗർഭകാലവും പ്രഗ്നൻസിയും എല്ലാം അത്രയേറെ കളർഫുൾ ആയിരുന്നില്ല എന്നും ഒരുപാട് പ്രയാസമുണ്ടായിരുന്നു എന്നും എല്ലാം താരം അവസരത്തിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. മലയാള സിനിമ മേഖലകളിലേക്ക് ബാലതാരമായി കടന്നുവരുകയും പിന്നീട് അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതിമനോഹരമായ ഈ പൊന്നോണ ആഘോഷം ആരാധകരുമായി പങ്കു വെച്ചപ്പോൾ വളരെ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുകയും. താരത്തിനോടൊപ്പം തന്നെ ഓണാഘോഷത്തിൽ പങ്കുചേരുകയും ചെയ്തത്. കൂടാതെ നിരവധി കമന്റുകളാണ് താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കടന്നുവന്നുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Dimple Rose (@dimple_rose_official)

Leave a Reply

Your email address will not be published. Required fields are marked *