യാതൊരുവിധ താര ജാടയും ഇല്ലാതെ ആശുപത്രിതറയിലിരുന്ന് പൊട്ടിച്ചിരിച്ച് ജയസൂര്യ. | Jai Surya Burst Out Laughing While Sitting In The Hospital.

Jai Surya Burst Out Laughing While Sitting In The Hospital : മലയാളികൾക്ക് ഏറെ പ്രിയമേറിയ നടനാണ് ജയസൂര്യ. താരത്തിന്റെ അഭിനയ മികവ് കൊണ്ട് തന്നെ ഒട്ടേറെ ആരാധക പിന്തുണയാണ് താരത്തിന്റെ ചുറ്റും ഉള്ളത്. ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡിൽ അവസാന നിമിഷം വരെ സ്വാധീത പട്ടികയിൽ ഉണ്ടായിരുന്ന താരവും കൂടിയാണ്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി സജീവ ഇടപെടലുകൾ വഹിച്ചു കൊണ്ടുവരുന്ന താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

   

ആശുപത്രി തറയിൽ ഇരുന്നു ഫോണിൽ വീഡിയോ കണ്ട് ചിരിക്കുന്ന ജയസൂര്യയുടെ വീഡിയോയാണ് വൈറൽ ആകുന്നത്. ജയസൂര്യയുടെ പിറന്നാൾ ദിവസം രണ്ട്മൂന്ന് ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു. അനവധി താരങ്ങളും ആരാധകരുമാണ് താരതത്തിന് ആശംസകളുമായി എത്തിച്ചേർന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം വൈറലായി കൊണ്ടിരിക്കുന്നത് മിഥുൻ മോഹൻദാസ് പങ്കുവെച്ച വീഡിയോ തന്നെയാണ്.

യാതൊരു താര ജാടയും ഇല്ലാതെ ഒരു സാധാരണ വ്യക്തിയെ പോലെ തറയിൽ ഇരുന്ന് ഫോണിൽ വീഡിയോ കണ്ടു ചിരിക്കുന്ന താരത്തിന്റെ വീഡിയോ ആരാധകരുടെ മനസ്സുകളിൽ ഒട്ടേറെ സ്നേഹം വർദ്ധിപ്പിച്ചിരിക്കുകയാണ്. സ്ഥലവും ആളുകളെയും എല്ലാം മറന്ന് പൊട്ടിച്ചിരിക്കുകയും കൂട്ടുകാരോടൊപ്പം കളി തമാശകൾ പറയുകയും ചെയ്യുന്ന താരത്തെ ഈ വീഡിയോയിൽ കാണുവാൻ സാധിക്കും.

ഈയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് കൊണ്ട് തന്നെ ആരാധകർ ആദ്യമായി കണ്ടപ്പോൾ ഞെട്ടുകയായിരുന്നു. ഇത്രയും വലിയ താരം എന്താണ് തറയിലിരുന് ചിരിക്കുന്നത്? ഒരുപക്ഷേ മറ്റുള്ളവരെ കാണുമ്പോൾ നാണക്കേട് അല്ലേ എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ ആരാധകർ ഉന്നയിച്ചിരുന്നത്. എന്നാൽ താൻ സാധാരണ ഒരു മനുഷ്യനായി യാതൊരു ജാടയും ഇല്ലാതെ ചിരിക്കുന്ന ജയസൂര്യയെ ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. അനേകം ആരാധകരാണ് ഞെട്ടലോടെ കമന്റുകളുമായി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *