ഇത് പ്രണവല്ലേ!! യാതൊരു താര ജാഡയുമില്ലാതെ നിൽക്കുന്ന താരത്തെ കണ്ട് അമ്പരന്ന് ആരാധകർ… | Pranav Was Found After Some Days.

Pranav Was Found After Some Days : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് പ്രണവ് മോഹൻലാൽ. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയമായി മാറുകയായിരുന്നു താരം. 2002 ഇൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് താരം കടന്നെത്തുന്നത്. പിന്നീട് പുനർജനി, സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ അനേകം സിനിമകളിൽ അഭിനയിച്ച് തിളങ്ങുകയായിരുന്നു. മലയാളത്തിലെ താരരാജാവ് നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവുള്ള താരം എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്.

   

എന്നാൽ കുറെ കാലങ്ങളായി പ്രണവിനെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ആരാധകർ എത്തിയിരുന്നു. ഏറെനാളുകൾക്കു ശേഷം ഇപ്പോൾ പ്രണവിനെ കണ്ടുകിട്ടി എന്ന സന്തോഷവാർത്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. യാതൊരു താരജാഡയും ഇല്ലാതെ വീട്ടിലിടുന്ന വസ്ത്രം ധരിച്ച് തലയിൽ തൊപ്പിയും വെച്ചുകൊണ്ട് ഒരു വീട് മുറ്റത്ത് നിൽക്കുകയാണ്. ഇൻസ്റ്റാഗ്രാം പേജിൽ ബിബിഷ പങ്കുവെച്ച് എത്തിയിരിക്കുന്ന പോസ്റ്റിലൂടെയാണ് ഇപ്പോൾ ആരാധകർ താരത്തെ കാണുന്നത്.

യാതൊരു ജാഡയും ഇല്ലാതെ വളരെ സിമ്പിൾ ആയി നിൽക്കുന്ന താരത്തെ കണ്ട് ബിബിഷ പറയുന്നത് ” ഇത്രയും സിമ്പിൾ ആയ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… ഇങ്ങോട്ട് വന്ന പരിചയപ്പെട്ട മനുഷ്യൻ”. റോഡ് അരികിലൂടെ ബിബിഷയും സഹോദരനും കൂടി നടന്നു പോകുമ്പോഴാണ് വീട്ടുമുറ്റത്ത് നിൽക്കുന്ന പ്രണവിനെ കാണുന്നത്. ഇരുവരും ഒരുപാട് നേരം സംസാരിക്കുകയും സെൽഫി എടുക്കുകയും ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തുകൊണ്ട് വൈറലായിരിക്കുന്നത്.

മലയാള സിനിമയിലെ താര രാജാവ് മോഹൻലാലിന്റ മകനും, യുവതാര നടൻ എന്ന നിലയിലും യാതൊരു അഹങ്കാരവുമില്ലാത്ത താരത്തെ കണ്ട് ആരാധകർ എല്ലാം ഏറെ അത്ഭുതത്തോടെയാണ്. ഇനിയെന്നാണ് തിരികെ എത്തുക എന്നും ആരാധകർ ഈ അവസരത്തിൽ ചോദിക്കുന്നുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ മോഹൻലാൽ തന്നെ പറഞ്ഞിരുന്നു അവനെ അഭിനയം ഒന്നും അത്രയേറെ താല്പര്യമില്ല. ലോകമൊത്തം ചുറ്റി സഞ്ചരിക്കുക എന്നാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം. താരം നീണ്ട നാളുകൾക്കു മുമ്പ് പറഞ്ഞ ഈ അഭിമുഖവും ആരാധകർ ഓർത്ത് പൊക്കിക്കൊണ്ട് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. നിരവധി കമന്റുകളുടെ സഹകരമായി മാറുക തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.

 

View this post on Instagram

 

A post shared by ___minerva_kid_ (@___minerva_kid_)

Leave a Reply

Your email address will not be published. Required fields are marked *