20 വർഷം പഴക്കമുള്ള ചിത്രം പങ്കുവെച്ച് ആരാധകരുമായി തന്റെ ഓർമ്മകൾ തുറന്നു പറയുകയാണ് നടി ജ്യോതികൃഷ്ണ. | Jyothi Krishna Shared a 20-Year-Old Picture.

Jyothi Krishna Shared a 20-Year-Old Picture : വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴ്പ്പെടുത്തിയ താര നടിയാണ് ജ്യോതി കൃഷ്ണ. മികവറ്റ അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം സിനിമകൾ തന്നെയാണ് ഇതിനോടകം തിളങ്ങിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും തന്റെ ആരാധകരമായി നിരവധി സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെക്കുന്ന ഓരോന്നും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ വൈറലാക്കി മാറ്റാറുള്ളത്.

   

2012 ഇൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നെത്തുന്നത്. പിന്നീട് ഗോഡ് ഫോർ സെയിൽ, ഞാൻ എനി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. സിനിമയിൽ ഏറെ തിളങ്ങി കൊണ്ടിരുന്ന സമയത്ത് നീണ്ട ഇടവേളയെടുത്ത് റേഡിയോയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് 2019 നവംബർ പതിനേഴാം തീയതി ആനന്ദ് രാജിവ്യിമായി താരം വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാർ സുരേഷ് ഗോപിയോടൊപ്പം ചേർന്നതെന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം.

നിമിഷം നേരത്തിനുള്ളിലാണ് താരം പങ്കുവെച്ച ഈ ചിത്രം ഏറ്റെടുത്തത്. സുരേഷ് ഗോപിയുമായി 2002 ഇൽ എടുത്ത ചിത്രത്തിനോടൊപ്പം ഈ വർഷം എടുത്ത ചിത്രവും കൂട്ടി ചേർത്ത് പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രം കാണുമ്പോൾ തന്നെ മനസ്സിലാകും രണ്ടുപേർക്കും ഒരുപാട് മാറ്റങ്ങൾ ഉണ്ടെന്ന് തന്നെ. മലയാള സിനിമയിൽ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരം തന്നെയാണ് സുരേഷ് ഗോപി. ഹാസ്യ നടനായും, നായകനായും, വില്ലനായും തിളങ്ങിയ താരം എക്കാലത്തും ആരാധകരുടെ പ്രിയം തന്നെയാണ്.

ഇപ്പോഴിതാ ജ്യോതി കൃഷ്ണയുടെ ഒപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രം ഏറ്റെടുക്കുകയാണ് മലയാളികൾ ഒന്നടക്കം. എത്ര പെട്ടെന്നാണ് ഓരോ വർഷവും കന്നുപോകുന്നത് എല്ലാം ഇന്നലെ കഴിഞ്ഞ പോലെയുണ്ട് എന്നാണ് ആരാധകരുടെ മറുപടി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ജ്യോതികയുടെയും സുരേഷ് ഗോപിയുടെയും ക്യൂട്ട് ചിത്രം. നിരവധി കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ ആരാധകർ ചിത്രത്തിനു താഴെ പങ്കുവെച്ചുകൊണ്ട് കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *