താര ലോകം ഒന്നിച്ച് ആഘോഷമാക്കി മാറ്റുന്ന നവരാത്രി ഉത്സവത്തിൽ!! 40 വർഷം പഴക്കമുള്ള സാരിയുടുത്ത് അതിസുന്ദരിയായി പൂർണിമ. | Poornima In a 40 Year Old Saree.

Poornima In a 40 Year Old Saree : മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. താര ദമ്പതിമാരെ പോലെ തന്നെ താരങ്ങളുടെ മക്കളും മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മക്കളുടെയും എല്ലാം വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ് കവിയാറുണ്ട്. ഇപ്പോൾ താരങ്ങൾ പങ്കുവെച്ചിരിക്കുന്ന ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകുന്നത്. ഇപ്പോഴിതാ താരങ്ങൾ എല്ലാവരും നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും മറ്റും പങ്കുവയ്ക്കുന്നത്.

   

കല്യാൺ കമ്പനിയുടെ ക്ഷണം സ്വീകരിച്ച് പൂർണിമയും നവരാത്രി ആഘോഷ വേളയിൽ എത്തിയിരുന്നു. നവരാത്രി ആഘോഷത്തിൽ പൂർണിമ സുന്ദരിയായി ആയിരുന്നു ആഘോഷത്തിൽ ഭാഗമായത്. 40 വർഷം പഴക്കമുള്ള ബനാറസി ബോർഡർ ഉള്ള സാരി അണിഞ് എത്തിയ പൂർണിമയുടെ ലുക്കിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചയെറുന്നത്. കല്യാൺ കമ്പനിയുടെ ഉടമസ്ഥനായ കല്യാണ രാമന്റെ വീട്ടിൽ വച്ചായിരുന്നു നവരാത്രി ആഘോഷങ്ങളെല്ലാം നടന്നത്.

മലയാളം ,തമിഴ്, കന്നട തുടങ്ങിയ നിരവധി ഭാഷകളിൽ നിന്നുള്ള താരങ്ങളും നവരാത്രി ആഘോഷത്തിൽ പങ്കാളിയാകുവാൻ എത്തിയിരുന്നു. വലിയ ഒരു തകർപ്പൻ ആഘോഷം തന്നെയായിരുന്നു കല്യാണരാമൻ താരങ്ങൾക്കു വേണ്ടി ഒരുക്കിയിരുന്നത്. ഇതിന് പിന്നാലെ അനേകം താരങ്ങളാണ് നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇവരിൽ എല്ലാം ഏറെ ശ്രദ്ധേയറുകയാണ് പൂർണിമ.

നവരാത്രി ദിവസം ചടങ്ങിൽ പങ്കാളി ആവുകയും വിളക്ക് കൊളുത്തി പൂക്കൾ വിതറുന്ന പൂർണിമ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്. ഇത്രയേറെ പ്രായമായിട്ടും അതി സുന്ദരിയായാണ് പൂർണിമ ഇപ്പോഴും…എന്നിങ്ങനെ കമന്റുകളാണ് താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *