പാപ്പുവിനെ ചേർത്ത് പിടിച്ച് ഗോപി സുന്ദറും അമൃത സുരേഷുംഓണം തകർത്ത് ആഘോഷിക്കുകയാണ്. | Gopi Sundar And His Family Are Celebrating Onam.

Gopi Sundar And His Family Are Celebrating Onam : ആരാധകർക്ക് ഒത്തിരി ഇടം നേടിയ സംഗീതസംവിധായകനായിരുന്നു ഗോപി സുന്ദർ. അനേകം മധുരമേറിയ ഗാനങ്ങൾ തന്നെയാണ് താരം ആലപിച്ചിട്ടുള്ളത്. ഈയിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് ഇടയായ ഒന്നാണ് ഗോപി സുന്ദറും അമൃതയും തമ്മിലുള്ള റിലേഷൻഷിപ്പ്. പണ്ടുമുതൽ തന്നെ ഗോപി സുന്ദറിനെ ഒത്തിരി ആരാധനയായിരുന്നു എന്ന് തന്നെ താരം പറയുകയുണ്ടായിരുന്നു.

   

എന്നാൽ ഇരുവരും ഇപ്പോൾ ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയുമായി താരം എത്തിയപ്പോൾ അനേകം വിമർശനങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. അമൃത ഏറെ ശ്രദ്ധേയമായി മാറിയത് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. താരത്തിന്റെ സംഗീത പ്രതിഭാസം കൊണ്ട് തന്നെ ആരാധകർക്ക് ഒത്തിരി പ്രിയമായി മാറുകയായിരുന്നു.

എന്നാൽ സോഷ്യൽ മീഡിയയിൽ താരങ്ങൾ ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ അമൃത തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചപ്പോൾ വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലായുകയും ചെയ്തത്. ഓണാശംസകളും ആയി എത്തുകയായിരുന്നു ഇവർ .സാമൂഹ്യ മാധ്യമങ്ങളിലും അമൃത വളരെ സജീവമാണ്. ബാലയാണ് അമൃതയുടെ ആദ്യത്തെ ഭർത്താവ്. ബാല അമൃത ദമ്പതികളുടെ മകളാണ് പാപ്പു. ആരാധകർക്ക് വളരെയേറെ സുപരിചിതമാണ് പാപ്പുവിനെ.

ഓണത്തിനോട് അനുബന്ധിച്ച് അമൃതയുടെ മകൾ പാപ്പുവിനെയും ചേർത്ത് പിടിച്ച് അമൃതയും ഗോപി സുന്ദറും എത്തിയപ്പോൾ ആരാധകർക്ക് ഒത്തിരി കൗതുകം തന്നെയായിരുന്നു. സാരി അണിഞ്ഞ് തലയിൽ മുല്ലപ്പൂക്കളും ചൂടികൊണ്ട് കേരള സ്റ്റൈൽ വേഷത്തിൽ എത്തിയപ്പോൾ ഒട്ടും കുറയ്ക്കാതെ തന്നെ മുണ്ടും കുർത്തയും ധരിച്ച് ഗോപി സുന്ദറും എത്തുകയായിരുന്നു. കുടുംബചിത്രം പങ്കുവെച്ച് ആരാധകരുടെ പ്രിയങ്കരമായി മായിരിക്കുകയാണ് താരങ്ങൾ. അനേകം കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *