ആകാശത്ത് പാറിപ്പറക്കുന്ന സാനിയയുടെ ക്യൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… | Sania Iyappan Is Flying In The Sky.

Sania Iyappan Is Flying In The Sky : മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സാനിയ യ്യപ്പൻ. 2018ൽ പുറത്തിറങ്ങിയ ക്യൂൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം ചുവടുവെപ്പ് തുടങ്ങുന്നത്. ആദ്യ സിനിമയിൽ തന്നെ നായിക വേഷത്തിൽ അരങ്ങേറി കൊണ്ട് ആരാധകരുടെ പ്രിയമായി മാറുക തന്നെയായിരുന്നു താരം. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതുപോലെതന്നെ നർത്തകിയും കൂടിയാണ് സാനിയ. മലയാള സിനിമകൾക്ക് ഒപ്പം തന്നെ അനേകം ടെലിവിഷൻ പ്രോഗ്രാമുകളിലും താരം ഒട്ടേറെ തിളങ്ങിയിട്ടുണ്ട്.

   

ഡിഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായി മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് വിജയിയായി കടന്നെത്തുകയായിരുന്നു. ബാലസഖി, അപ്പോത്തിക്കരി, പ്രേതം 2 എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് ഇതിനോടകം തിളങ്ങിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവെക്കുമ്പോൾ നിമിഷ നേരങ്ങൾക്കുള്ളിൽ കൂടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

അത്രയേറെ ആരാധന പിന്തുണ നിലനിൽക്കുന്ന താര നടിയാണ് സാനിയ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിരിക്കുന്ന ചിത്രങ്ങളാണ്. താരം ഇപ്പോൾ ഉള്ളത് ദുബായിലാണ്. ദുബായിൽ വെച്ച് ആകാശദൃശ്യങ്ങൾ കാണുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ആദ്യമായാണ് ഇരുകൈകളും നീട്ടി പറക്കുന്നത്. അവസാനം അതും സാധിച്ചു. ആഗ്രഹം സഫലമായി ‘ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സാനിയ കുറിച്ചത്. സ്‌കൈ ഡൈവിങ്ങ് ചെയ്യുന്നതിനു മുന്‍പ് തയ്യാറെടുക്കുന്ന വീഡിയോയും സാനിയ ഷെയര്‍ ചെയ്തിട്ടുണ്ട്.

സാനിയയുടെ ധൈര്യത്തെ പ്രശംസിക്കേണ്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ സാറ്റര്‍ഡെ നൈറ്റ്’ ആണ് സാനിയയുടെ പുതിയ ചിത്രം. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ നാലിനാണ്‌ തീയറ്ററുകളിലെത്തുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply

Your email address will not be published. Required fields are marked *