മൃഗശാലയിലെ കംഗാരുവിനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ച് പിഷാരടി!! വൈറലായി നടന്റെ പോസ്റ്റ്‌.. | Funny Video Of Ramesh Pisharady.

Funny Video Of Ramesh Pisharady : മലയാളികളുടെ പ്രിയപ്പെട്ട നടനും ഹാസ്യ താരവും ആണ് രമേഷ് പിശാരടി. ടെലിവിഷൻ ഷോയിൽ അവതാരകൻ ആയി എത്തിയ രമേഷ് പിഷാരടി ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. നിരവധി ആരാധകരാണ് നടന്നുള്ളത്. പിഷു എന്നാണ് നടനെ ആരാധകർ ചുരുക്കി വിളിക്കുന്നത്. ഇപ്പോൾ രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് നടൻ. അവിടെ നിന്നുള്ള രസകരമായ ഒരു വീഡിയോ ആണിത്.

   

മൃഗശാലയിൽ വച്ച് നടൻ അവിടെ ഉള്ള ഒരു കങ്കാരുവിന്റെ ഒപ്പം പുല്ലിൽ കിടക്കുകയായിരുന്നു.ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് ഇടയ്ക്കാണ് കങ്കാരു എഴുന്നേറ്റത്. പല വഴികൾ നോക്കി എങ്കിലും കങ്കാരു നടന്റെ അടുത്ത് നിന്നും എഴുന്നേറ്റു പോവുകയായിരുന്നു. രസകരമായ ഒരു ഗാനത്തോടെയാണ് ഈ വീഡിയോ നടൻ പങ്കുവെച്ചത്. നല്ലൊരു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്നതിനിടയിൽ താൻ കാരണം കങ്കാരു എഴുന്നേറ്റുപോയതിന്റെ ചമ്മൽ നടന്റെ മുഖത്ത് നിന്നും കാണാം.

ഈയൊരു രസകരമായ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലൂടെ നടൻ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ നടന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. യുവതലമുറയുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് നടനെ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ നടൻ പങ്കുവയ്ക്കുന്നവ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.

അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പിഷാരടിയുടെ രസകരമായ തലക്കെട്ടുകൾ ആണ്. ക്യാപ്ഷൻ കിംഗ് എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നടനെ വിശേഷിപ്പിക്കുന്നത്. നിരവധി രസകരമായ കമന്റുകൾ ആണ് ആരാധകർ ഈ വീഡിയോയ്ക്ക് താഴെ പങ്കുവെക്കുന്നത്. എന്തായാലും കഴിഞ്ഞദിവസം രമേഷ് പിഷാരടി പങ്കുവെച്ച ഈ വീഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *