പ്രിയതമക്ക് വീണ്ടും സർപ്രൈസ് ഒരുക്കി ടോഷ്!! താരത്തിന്റെ സർപ്രൈസ് കണ്ട് അമ്പരന്ന് ആരാധകർ.. | Surprise Gift By Tosh To Wife Chandra.

Surprise Gift By Tosh To Wife Chandra : സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ചന്ദ്ര ലക്ഷ്മൺ. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സീരിയലിൽ സജീവമാവുകയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഈ നടി. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയാണ് സ്വന്തം സുജാത. പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ചന്ദ്ര ലക്ഷ്മൺ ആണ്. ഈ പരമ്പരയിലെ കഥാപാത്രത്തിലൂടെ നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ആരാധകരാണ് നടിക്ക് ഉള്ളത്. സീരിയലുകളിൽ മാത്രമല്ല സിനിമയിലും ചന്ദ്ര ചുവടു ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ചന്ദ്ര.

   

നടി തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. സ്വന്തമായി ചന്ദ്രക്കും ഭർത്താവിനും ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇതിലൂടെ ഇരുവരും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കുറച്ചുനാളുകൾക്കു മുമ്പ് ആരാധകർക്ക് മുന്നിൽ സന്തോഷവാർത്തയുമായി എത്തുകയായിരുന്നു ഇരുവരും. ഇരുവർക്കും ഒരാൺ കുഞ്ഞ് ജനിക്കുകയായിരുന്നു. നിറവയറിലും അഭിനയം തുടർന്ന് കൊണ്ട് പോവുകയായിരുന്നു നടി.

പ്രസവം അടുത്തപ്പോൾ സീരിയലിൽ നിന്നും മടങ്ങേണ്ടി വന്നു നടിക്ക്. വലിയ യാത്രയപ്പ് ആണ് സീരിയൽ അണിയറപ്രവർത്തകർ നൽകിയത്. ഇതിന്റെ വീഡിയോ ടോഷ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ വീട്ടിലേക്ക് മടങ്ങിയെത്തിയ ചന്ദ്രയ്ക്കും കുഞ്ഞിനും കിടിലൻ സർപ്രൈസ് നൽകി ഞെട്ടിക്കുകയായിരുന്നു ടോഷ്. ഇതിന്റെ വീഡിയോ യൂട്യൂബിൽ താരം പങ്കുവെക്കുകയാണ് ഇപ്പോൾ. ഈ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഒപ്പം തന്നെ വീഡിയോയിൽ ടോഷിന്റെ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഇനി രണ്ടു വർഷങ്ങൾ കഴിഞ്ഞാൽ അടുത്ത അഥിതി വരും എന്നാണ് തമാശ രൂപത്തിൽ ടോഷ് ക്രിസ്റ്റി പറഞ്ഞത്. അതിനു മറുപടിയായി എനിക്കിനി വയ്യ എന്നാണ് ചന്ദ്ര പറഞ്ഞത്. ഇരുവരുടെയും ഈ രസകരമായ സംഭാഷണങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. പ്രേക്ഷകരുടെ ഇഷ്ട പ്രണയ ജോഡികളായ ഇരുവരുടെയും പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *