ക്യാമറമാൻ ആയി ഫഹദ് ഫാസിൽ!!അനിയന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി നസ്രിയയും ഫഹദും.

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട്ടതാരദമ്പതികൾ ആണ് നടൻ ഫഹദ് ഫാസിലും, നസ്രിയയും. മികച്ച താരങ്ങൾ ആയ ഇരുവർക്കും നിരവധി ആരാധകർ ആണ് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ ആക്റ്റീവ് അല്ലാത്ത ഫഹദിന്റെ പുതിയ സിനിമാ വിശേഷങ്ങളും, കുടുംബവിശേഷങ്ങളും നസ്രിയ ആണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുള്ളത്. ഇപ്പോൾ ഇതാ നസ്രിയ തന്റെ കുടുംബത്തിലെ പുതിയ വിശേഷം ആരാധകരോട് പങ്കുവെക്കുകയാണ്. തന്റെ അനിയൻ റയാൻെറ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് നസ്രിയ പങ്കുവെച്ചത്.

   

ചിത്രങ്ങൾ ഉടനെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. പിറന്നാൾ ആഘോഷം, നസ്രിയയുടെയും ഫഹദിന്റെയും കുടുംബം ഒരുമിച്ചു ഒത്തുകൂടിയ നിമിഷങ്ങൾ കൂടി ആയിരുന്നു. വെള്ള നിറത്തിലുള്ള വേഷം ആണ് നസ്രിയ ധരിച്ചിരുന്നത്. നസ്രിയയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എടുത്തത് നടൻ ഫഹദ് ഫാസിൽ ആണ്. തന്റെ പുതിയ സിനിമക്ക് വേണ്ടിയുള്ള ഫഹദിന്റെ രൂപമാറ്റം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ മെലിഞ്ഞ ശരീരത്തിൽ ആണ് മലയാളികളുടെ പ്രിയനടൻ ആയ ഫഹദിനെ കാണാൻ സാധിക്കുക.

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ്‌ ചെയ്തിരിക്കുന്നത്. കൂടുതലും ഫഹദിന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു ആരാധകർ കമന്റ്‌ ചെയ്തത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയുടെ സമയത്ത് ആണ് ഫഹദ് ഫാസിലും, നസ്രിയയും പ്രണയത്തിൽ ആവുന്നത്. ഇരുവരുടെയും പ്രണയവും വിവാഹവും ആരാധകർ ആഘോഷമാക്കിയിരുന്നു. സംവിധായകൻ ഫാസിലിന്റെ മകൻ ആയ ഫഹദ്, ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വരുന്നത്.

എന്നാൽ തന്റെ തുടക്കകാലത്തിൽ മോശം അഭിനയം എന്ന് സിനിമാലോകത്ത് ഉയർന്ന വിമർശനങ്ങളെ, വർഷങ്ങൾക്ക് ശേഷം തന്റെ തിരിച്ചുവരവിലൂടെ ഫഹദ് മറുപടി കൊടുത്തു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം ചെയ്തു. നിരവധി അവാർഡുകളും ഫഹദ് സ്വന്തമാക്കി. നസ്രിയയും മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും നിരവധി ആരാധകർ ഉള്ള നടിയാണ്. തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ നസ്രിയ ആണെന്ന് ആണ് ഫഹദ് തന്റെ ഇന്റർവ്യൂകളിൽ പറയുന്നത്. എന്തായാലും ഇരുവരുടെയും ഏറ്റവും പുതിയ കുടുംബചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *