പൊന്നിൻ തിളക്കത്തോടെ ധ്യനി കുട്ടി..ധ്യനികുട്ടിയുടെ നൂലുകെട്ട് ചടങ്ങ് വൻ ആഘോഷമാക്കിക്കൊണ്ട് താര ദമ്പതികൾ… | Dhyanikutty’s Thread Weaving Ceremony.

Dhyanikutty’s Thread Weaving Ceremony : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് മൃദുലയും യുവയും. ഇവരുടെ കൂട്ടത്തിൽ മറ്റൊരു പുതിയ അതിഥിയും കൂടി എത്തിച്ചേർന്നിരിക്കുകയാണ്.. ” ധ്യനി കുട്ടി”. ധ്യനി കുട്ടിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. അനേകം പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരദമ്പതികൾ കുഞ്ഞു ബേബിയുടെ നൂലുകെട്ട് ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും മൃദുവാ ബോക്സിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

   

മൃതുലയം യുവയും ചേർന്നതാണ് മൃദുവാ ബോക്സ് എന്ന പേര് നൽകിയത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ കൂടുതൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രാവിലെ മൃദുലയം യുവയും ഒരുങ്ങുന്നത് മുതൽ കുഞ്ഞിന്റെ നൂലുകെട്ട് സമയവും പിന്നീടുള്ള അതിമനോഹരമായ നിമിഷവും എല്ലാം തന്നെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരതമ്പതികളുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സമയമാണ് ഇത്… മധുരമാണ് ഈ നിമിഷത്തിന് എന്ന് താരം പങ്കുവെച്ച വീഡിയോ കണ്ടാൽ വ്യക്തമാകും.

പേരിടലിന്റെ ഇടയിൽ മകളുടെ ചെവിയിൽ പേര് വിളിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ചെവിയിൽ വെറ്റില കൊണ്ട് മറച്ചുപിടിച്ച് മറുചെവിയിൽ ധ്യനി എന്ന് മൂന്ന് പ്രാവശ്യം പറയുന്ന യുവയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഇരു കൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. മകളെ കൈകളിലിരുത്തി താലോലിക്കുന്ന താരദമ്പതികളുടെ വീഡിയോ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒത്തിരി നന്ദി ഈ അവസരത്തിൽ താരതമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെക്കുകയാണ്.

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു ഇന്ന് ഞങ്ങളുടെ കുഞ്ഞുമാലാഖയെ നിങ്ങൾ ഓരോരുത്തരുടെയും മുമ്പിൽ പരിചയപ്പെടുത്തുകയാണ് എന്നും .. മൃതുലയുടെ നടുവിലായി ധ്യനി എപ്പോഴും ഉണ്ടാകുമെന്നും ഇരുവരും വളരെ വ്യക്തമാക്കി തന്നെ പറഞ്ഞുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അനേകം പ്രേഷകരാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷകരമായ നിമിഷത്തെ കുറിച്ച് മധുരമേറിയ വാക്കുകൾ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *