സ്വർണ നിറമുള്ള സൂര്യകാന്തികൾക്ക് ചുറ്റും പാറി പറക്കുകയാണ് ആര്യ ബഡായി!!ഏറ്റെടുത്ത് ആരാധകർ… | Arya Badai Is Flying.

Arya Badai Is Flying : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആര്യ. ബഡായി ആര്യ എന്നാണ് പൊതുവേ ആരാധകർ വിളിക്കാറ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു താരം ടെലിവിഷൻ മേഖലകളിലേക്ക് കടന്നെത്തുന്നത്. ഷോയിൽ താരത്തിന്റെ അഭിനയവും ചുറുചുറുപ്പുള്ള സംസാരവും എല്ലാം ആരാധകരുടെ മനസ്സിൽ വളരെയേറെ സന്തോഷം സൃഷ്ടിക്കുന്നതായിരുന്നു. മോഡൽ രംഗത്തും, അവതാരികയായും, സിനിമ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

   

സിനിമാ മേഖലകളിലേക്ക് ആദ്യമായി കടന്നെത്തുന്നത് ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെ ആയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ ഇടപെടൽ ഉള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരം തന്റെ യൂട്യൂബ് ചാനലിലൂടെ ഓരോ സന്തോഷകരമായ വീഡിയോകളാണ് തന്റെ ആരാധകരുമായി പങ്കുവെക്കാറുള്ളത്.

അതരത്തിൽ അതിമനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.രണ്ടു മണിക്കൂർ ട്രാവൽ ചെയ്തു അതിമനോഹരമായുള്ള ഒരു ഇടത്തിലേക്ക് എത്തിച്ചേരുന്ന യാത്രയാണ്വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അതീവ മനോഹരമായ സൂര്യകാന്തി തോട്ടത്തിലേക്ക് എത്തുകയും പൂങ്കാവനത്തിന്റെ ഭംഗി നമുക്ക് ഓരോരുത്തർക്കും കാണിച്ചുതരുകയാണ് ഈ വീഡിയോയിലൂടെ.

“ദിൽവാലെ ദുൽഹനിയ ലെയ് “എന്ന സിനിമയിൽ തുജെ ദേക്കാതോയാ ജാനാസനം എന്ന പാട്ടും പാടി കൊണ്ട് ഷാരൂഖാനും മാത്രമല്ല സൂര്യകാന്തി തോട്ടത്തിൽ നിൽക്കുവാൻ സാധിക്കുക നമുക്കും നിൽക്കാൻ സാധിക്കും എന്ന് പറഞ്ഞ് ചിരിക്കുകയാണ് താരം. അതിമനോഹരമായി ചുറ്റും മഞ്ഞനിറം നിറഞ്ഞുനിൽക്കുന്ന സൂര്യകാന്തി തോട്ടവും തൊട്ടടുത്തുള്ള ജമന്തി തോട്ടവും ആരാധകർക്ക് കാഴ്ചവെച്ചപ്പോൾ നിരവധി കമന്റുകളാണ് നിറഞ്ഞു കവിയുന്നത്. വളരെ ഉയർന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ മാറിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ അതിമനോഹരമായ കമന്റുകളും കടന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *