ചലിക്കുന്ന കൊട്ടാരം!!പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ട് എത്തി നടൻ മോഹൻലാൽ… | Mohanlal New Caravan.

Mohanlal New Caravan : മലയാള ചലച്ചിത്രരംഗത്ത് നാലു പതിറ്റാണ്ടുകളായി അഭിനയ മികവ് പുലർത്തിയ നടനാണ് മോഹൻലാൽ. അനേകം ഹാസ്യവേഷത്തിലും നായിക വേഷത്തിലും ഒട്ടേറെത്തിറങ്ങിയ താരം മലയാളികളുടെ പ്രിയങ്കരനാണ്. മലയാള സിനിമയിൽ ആരുംതന്നെ ഇന്ന് മെഗാസ്റ്റാർ മോഹൻലാലിനെ മറികടക്കുവാനായി ഇല്ല എന്ന് തന്നെ പറയാം. വലിയ ആരാധന പിന്തുണ തന്നെയാണ് ഇന്ന് ലാലേട്ടന് ചുറ്റും അണിനിരന്നിരിക്കുന്നത്. മലയാളം ഭാഷയോടൊപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ സിനിമകളിലും ഒട്ടേറെ തിളങ്ങിയ താരം തന്നെയാണ് മോഹൻലാൽ. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടകം താരം വാങ്ങിക്കൂട്ടിയിട്ടുള്ളത്.

   

താരം അഭിനയിച്ച ഓരോ സിനിമയിലും ആരാധകർ താരത്തിന്റെ ഓരോ വാക്കുകളാണ് ഏറെ ഇഷ്ടപ്പെടുന്നത് ആ ഡയലോഗുകളും ആ മാസ്സ് എൻട്രിയുമെല്ലാം ആരാധകർക്ക് ഒട്ടേറെ പ്രിയങ്കരം തന്നെയാണ്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മോഹൻലാൽ തന്റെ പുതിയ കാരവാന്റെ മുമ്പിൽ നിന്ന് എടുത്തചിത്രങ്ങളാണ്. കോടികൾ വിലയുള്ള കാരവാന്റെ മുൻപിൽ നിന്ന് താരം പങ്കുവെച്ച് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുക്കുന്നത്.

വാഹനത്തിന്റെ ഡിസൈനൽ ബിജു മാർക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. കേരളത്തിലെ സ്പെഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധയേറിയ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെ പുതിയ കാരവാൻ ഒരുക്കിയിരിക്കുന്നത്. മുമ്പ് വാഹനത്തിന്റെ പുറംമോടിയും മറ്റ് ഫീച്ചറുകളും വെളിപ്പെടുത്തിയിരുന്നെങ്കിലും അകത്തളത്തിന്റെ ചിത്രം ആദ്യമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള ബ്രൗൺ നിറത്തിനോട് ചേർന്ന് നിൽക്കുന്ന നിറം നൽകിയാണ് അകത്തളവും ആഡംബരമായി ഒരുക്കിയിരിക്കുന്നത്. എറണാകുളം ആർടിഒക്ക് കീഴിൽ വാഹനം രജിസ്റ്റർ ചെയ്തതിനുശേഷം ആണ് ലാലേട്ടൻ തന്റെ വാഹനം ഏറ്റെടുത്തത്. മോഹൻലാലിന്റെ ഇഷ്ട നമ്പർ ആയ 2255 എന്ന് നമ്പർ തന്നെയാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹന നിർമാതാക്കളായ ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് കാരവാൻ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരത്തിന്റെ പുതിയ കാരവാന്റെ ചിത്രം നിറഞ്ഞു കവിയുകയാണ്. അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെക്കുന്നത്.

 

View this post on Instagram

 

A post shared by Ojes Automobiles (@ojesdesigns)

Leave a Reply

Your email address will not be published. Required fields are marked *