കണ്ണനു മുമ്പിൽ മനോഹരമായ നൃത്ത ചുവടുവെപ്പുകൾ കാഴ്ചവച്ചുകൊണ്ട് താരം ദിവ്യ ഉണ്ണി… | Divya Unni Dance.

Divya Unni Dance : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച നർത്തകി കൂടിയായ താരം മലയാളം,തമിഴ്, ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നിങ്ങനെ ആനേകം ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമായത്. വിവാഹത്തിനുശേഷം സിനിമകളിൽ അത്രയേറെ സജീവമല്ല എങ്കിലും ആരാധകർക്ക് ഇഷ്ടക്കുറവ് ഒന്നും വന്നിട്ടില്ല.

   

താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങൾ ആരാധകർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയാറ്. വിവാഹശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുത്ത താരം നൃത്തത്തിലാണ് ഏറെ കേന്ദ്ര കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്തുമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞിരിക്കുനത് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കണ്ണന്റെ മുമ്പിൽ നിർത്തം ചെയ്തിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ താരം പങ്കു വെച്ചപ്പോൾ വളരെ പെട്ടെന്ന് തന്നെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. പങ്കുവെച്ച വീഡിയോയിൽ ഏറെ ശ്രദ്ധേയമായത് അമ്മയുടെ പോലെ ഡാൻസ് കളിക്കുവാൻ ശ്രമിക്കുന്ന മകൾ ഐശ്വര്യയാണ്. താരം കളിക്കുന്നതിന്റെ തൊട്ടടുത്ത് നിലത്ത് ഇരിക്കുന്ന സ്ത്രീ അമ്മ കളിക്കുന്നത് പോലെ നോക്കി കളിക്കുന്ന കൊച്ചു മകളെ കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. മകൾക്കൊപ്പം ഉള്ള വീഡിയോകളും ചിത്രങ്ങളും ദിവ്യ ഉണ്ണി ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.

കുഞ്ഞിനോടൊപ്പം കളിക്കുന്നത് കണ്ട് അനേകം ആരാധകരാണ് കമന്റുകളുമായി എത്താറുള്ളത്. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും ആരാധകരുടെ മനസ്സിലും വളരെയേറെ സ്നേഹം തന്നെയാണ് ഉള്ളത്. അമ്മയുടെയും മകളുടെയും നൃത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. സിസിഎൽ മീഡിയയിലൂടെ ഡാൻസ് കണ്ട് നിരവധി ആരാധകരാണ് രസകരമായ മറുപടികളുമായി എത്തുകയാണ് സോഷ്യൽ മീഡിയയിൽ.

Leave a Reply

Your email address will not be published. Required fields are marked *