കാശ്മീരിൽ മഞ് മലകൾക്കിടയിലൂടെ അമ്മയുടെ ജന്മദിനം ആഘോഷമാക്കുകയാണ് മക്കളൊരുമിച്ച്…. | Ahana Celebrates Her Mother’s Birthday.

Ahana Celebrates Her Mother’s Birthday : മലയാളികളുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താര നടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളില്‍ മൂത്തമകളാണ് അഹാന. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അഹാന ഇന്ന് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന താരമാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ തന്റേതായ മികച്ച അഭിനയ മികവ് സ്യീകാര്യമാക്കുക തന്നെയായിരുന്നു താരം.

   

സോഷ്യൽ മീഡിയയിൽ തന്റെ എല്ലാ സന്തോഷ വിശേഷങ്ങളും പങ്കുവെച്ചെത്തുബോൾ നിമിഷനേരങ്ങൾ ആണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ലൂക്കയായിരുന്നു അഹാനയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടൊവിനോ തോമസായിരുന്നു ചിത്രത്തിലെ നായകന്‍. അഹാനയുടെ സഹോദരി ഇഷാനിയും സിനിമയിലേക്ക് ചുവടെടുത്ത് വയ്ക്കുകയാണ്. മമ്മൂട്ടി ചിത്രം വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് തന്റെ അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട്.

ഏറെ സന്തോഷത്തോടെയാണ് ആരാധകർ അഹാനയുടെ അമ്മയുടെ പിറന്നാൾ വരവേൽക്കുന്നത്. ” ഇന്ന് ഞങ്ങളുടെ സിന്ധുവിന്റെ പിറന്നാളാണ് പതിയെപോലെ രാവിലെ വിളിച്ചു സംസാരിച്ചു എന്നും എല്ലാ വർഷത്തെ പോലെ തന്നെ ഈ വർഷവും പതിവ് തെറ്റിച്ചില്ല… രാവിലെ വിളിച്ച് കാശ്മീരിൽ മക്കൾക്കൊപ്പം കൂട്ടുകാർക്കും ഒപ്പമായിരുന്നു സിന്ധു. വിശേഷങ്ങൾ ചോദിച്ചു. എല്ലാ തവണയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു ഇന്ന് എന്റെ ബർത്ത് ഡേ ആണെന്ന്. അന്നും ഇന്നും കിച്ചു ഇങ്ങനെ തന്നെയാണ് 28 വർഷവും കൃത്യമായി മറന്നു പോയ ഒരു കാര്യമാണ് പിറന്നാൾ…

എന്നിങ്ങനെയാണ് കൃഷ്ണകുമാർ തന്റെ പ്രിയതമയുടെ പിറന്നാള്‍ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. മക്കൾക്കൊപ്പം കാശ്മീരിൽ പിറന്നാൽ ആഘോഷമാക്കുകയാണ് ഇപ്പോൾ. മഞ്ഞുതുളികൾക്കുളിൽ മക്കളെയും ചേർത്തുപിടിച്ച് പിറന്നാൾ ആഘോഷമാക്കുകയാണ് അവരുടെ അമ്മക്കിളിയുടെ. നിരവധി താരങ്ങളും ആരാധകരമാണ് സിന്ധുവിനെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ കടന്നെത്തുന്നത്. ഒപ്പം തന്നെ താരം പങ്കുവെച്ചെത്തിയ ചിത്രം ഇരു കൈകളും നീട്ടി ആരാധകർ ഏറ്റെടുക്കുക തന്നെയാണ്.

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)

Leave a Reply

Your email address will not be published. Required fields are marked *