Navya Nair New School Dance : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണിയായാണ് താരം ആരാധകരുടെ ശ്രദ്ധ നേടിയെടുത്തത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ ആദ്യ സിനിമയായ “ഇഷ്ടം ” എന്ന ചിത്രത്തിലേക്ക് അഭിനയിക്കാൻ അവസരം കടന്നുവരുന്നത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിച് കൊണ്ടുവരുന്ന താരം ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകം പട്ടം നേടിയെടുത്തിട്ടുണ്ട്. താരത്തെക്കുറിച്ചുള്ള എല്ലാം വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെ അതിവേഗമാണ് വൈറലായി മാറാറുള്ളത്.
അതുകൊണ്ടുതന്നെ താരവും തന്റെ സന്തോഷങ്ങൾ തുറന്നു പറയുവാൻ ഒട്ടും മടി കാണിക്കാറുമില്ല. ഇപ്പോൾ താരത്തിന്റെ സഹോദരൻ പങ്കുവെച്ചിരിക്കുന്ന വിശേഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് എന്നാണ് സഹോദരൻ പറയുന്നത്. വളരെ പണ്ട് മുതൽ തന്നെ ഡാൻസ് പഠിക്കുന്ന ഒരാളാണ് നവ്യ. ഇപ്പോൾ താരം സ്വന്തമായി ഒരു ഡാൻസ് സ്കൂൾ തുടങ്ങിയിരിക്കുകയാണ്.
“മാധകീസ് സ്കൂൾ ഓഫ് ഡാൻസ് ബൈ നവ്യ നായർ എന്നാണ് സ്കൂളിനെ പേര് നൽകിയിരിക്കുന്നത്. ഓൾ ദ ബെസ്റ്റ് ആശംസകളും നേർന്നുകൊണ്ട് നവ്യയുടെ അനിയൻ പങ്കുവെച്ച ചിത്രം വൈറലാക്കുകയാണ്. പലരും നവ്യയുടെ ഭർത്താവ് സന്തോഷ് എവിടെ എന്ന് ചോദിക്കുന്നുണ്ട്. മാറിയിരുന്ന് എല്ലാ ആശംസകളും പിന്തുണയും നൽകുകയും നിന്നോടൊപ്പം ഞാൻ എപ്പോഴും ഉണ്ടാകും എന്ന് പറയുകയും ചെയ്യുകയാണ്. കൊച്ചിയിലാണ് താരം തന്റെ ഡാൻസ് സ്കൂൾ പുതിയതായി തുടങ്ങിയിരിക്കുന്നത്.
നടുക്ക് ചെറിയ ഒരു മരവും അതിന് താഴെ ഒരു ആൽത്തറ പോലെയും പിന്നീട് നടരാജദൈവങ്ങളും ചേർന്നാണ് നവ്യ ഡാൻസ് സ്കൂൾ ഒരുക്കിയിരിക്കുന്നത്.ഒരു ചെറിയ ഉദ്ഘാടനത്തിന് ശേഷമാണ് സ്കൂൾ തുറന്നത്. അടുത്ത ബന്ധുക്കളെ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചടങ്ങായിരുന്നു ഇവരുടെ ഉദ്ഘാടനം. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും വളരെയേറെ ഒപ്പം നിൽകുന്നത് ഞങ്ങൾ തന്നെയാണ് എന്ന് പറഞ്ഞ് താരത്തിന്റെ ഒപ്പം തന്നെ ആരാധകർ ഉണ്ട്. നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.