ഇതൊനും പെൺപിള്ളേർക്ക് പറഞ്ഞ പണിയല്ല ചേട്ടൻമാർക്ക് പറ്റിയതാ… തന്റെ അനുഭവത്തിലൂടെ തുറന്നു പറയുകയാണ് നടി റബേക്ക. | Rebecca Openly Speak.

Rebecca Openly Speak : കസ്തൂരിമാൻ എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിലേക്ക് കടന്നെത്തിയ താരമാണ് റബേക്ക സന്തോഷ്. എന്നും പ്രേക്ഷക മനസ്സുകളിൽ അവരുടെ സ്വന്തം കാവ്യയായി തന്നെ നിലകൊള്ളുകയാണ്. മാസങ്ങൾക്കു മുമ്പാണ് താരം വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ടും അഭിനയ മേഖലകളിൽ സജീവം തന്നെയാണ് താരം. താരം തന്റെ തുടർപഠനം മുന്നോട്ടു കൊണ്ടു പോകുന്നതിനോടൊപ്പം തന്നെ ബിസിനസും, അഭിനയവും തുടർന്ന് കൊണ്ടുപോവുകയാണ്.

   

വളരെ രസകരമായ വിശേഷങ്ങൾ അറിയുവാൻ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളതും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുളതും. വെറും മണിക്കൂറുകൾക്കു മുമ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്.

“സ്വന്തം അനുഭവത്തിൽനിന്ന്” എന്ന ക്യാപ്ഷൻ കൂടിയാണ് താരം വീഡിയോക്ക് പങ്കുവെച്ചിരിക്കുന്നത്. ഞാൻ വാഹനം ഓടിച്ചപ്പോൾ എനിക്ക് നേരിടേണ്ടതായി വന്ന അനുഭവമാണ് നിങ്ങളോട് ഞാൻ തുറന്നു പറയുന്നത്. പെൺ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ ഇടതു വശത്ത് ചേർന്നു ഓടിക്കുകയും വലതുവശത്തെ ഫാസ്റ്റ് ട്രാക്ക് ചേട്ടൻ മാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് എന്നാണ് റബേക്ക പറയുന്നത്.

അതോടൊപ്പം നമ്മൾ പെൺപിള്ളേർ ആരെയും ഓവർടേക്ക് ചെയ്യാൻ പാടില്ല എന്നും ചെയ്താൽ പുറകെ വന്ന് ചീത്ത വിളി കേൾക്കേണ്ടി വരും എന്ന് താരം തുറന്നു പറയുകയാണ്. ഞാൻ പറഞ്ഞ ഈ കാര്യങ്ങൾ നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്റെ അനുഭവത്തിലൂടെ തന്നെ ബോധ്യമായ കാര്യം നിങ്ങൾ ഓരോരുത്തരോടും തുറന്നുപറയുകയാണ്. താരത്തിന്റെ ഈ വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *