യുവയും മൃദുലയും കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.. ആശംസകൾ പങ്കുവെച്ചുകൊണ്ട് മലയാളി പ്രേക്ഷകർ. | Yuva And Mridula Shared The Babys Name.

Yuva And Mridula Shared The Babys Name : മലയാള കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പ്രിയ താരജോഡികൾ ആണ് മൃദുല വിജയും, യുവ കൃഷ്ണയും. നീണ്ടനാളുകളുടെ പ്രണയത്തിനു ശേഷമാണ് താരങ്ങൾ വിവാഹിതരാകുന്നത്. മൃദുല ഒരു അമ്മയാകുവാൻ പോകുന്നു എന്ന വാർത്ത ആരാധകരോട് പങ്കുവെച്ചപ്പോൾ വൻ സന്തോഷത്തിന്റെ ആഘോഷം തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. കുഞ്ഞുവാവയെ വരവേൽക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെയായിരുന്നു പടർന്നിരുന്നത്.

   

ഏറെ സ്നേഹത്തോടെ പുതിയ അതിഥിയെ സ്വീകരിക്കാനായുള്ള തയ്യാറെടുപ്പുകൾ എല്ലാം താരദമ്പതികൾ തന്റെ യൂട്യൂബ് ചാനലുകളുടെ പങ്കുവെച്ചിരുന്നു. കുഞ്ഞുബേബിക്ക് ആവശ്യമായുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും എല്ലാം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പാക്ക് ചെയുന്ന വീഡിയോ കണ്ടപ്പോൾ ആരാധകരുടെ മനസ്സിൽ ഒട്ടേറെ സന്തോഷം തന്നെയായിരുന്നു കടന്നു വന്നിരുന്നത്. ഒത്തിരി നാളത്തെ കാത്തിരിപ്പിന് അവസാനമായി മൃദുല പെൺകുഞ്ഞിനെ ജന്മം നൽകി.

ആദ്യമായി കുഞ്ഞിന്റെ കൈവിരലുകൾ തന്റെ കൈകളിൽ വെച്ചുകൊണ്ടുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചപ്പോൾ ആരാധകർ നിരവധിയായിരുന്നു ആശംസകളും സന്തോഷങ്ങളും ആയി പങ്കുവെച്ചിരുന്നത്. എന്നാൽ ഇപ്പോൾ കുഞ്ഞുവാവയുടെ ഏറ്റവും പുതിയ വിശേഷം തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്. ഒത്തിരി നാളുകളായി മനസ്സിൽ ഒളിപ്പിച്ച തന്റെ കുഞ്ഞുവാവയുടെ പേര് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.’ ധ്വനി’ എന്നാണ് നൽകിയിരിക്കുന്നത്.

മുഴുവൻ പേര് ധ്വനി കൃഷ്ണ എന്നും. ഇൻസ്റ്റാഗ്രാം പേജിൽ കുഞ്ഞിന്റെ പുതിയ വിശേഷം പങ്കു വെച്ചപ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തത്. കുഞ്ഞു ബേബിയെ പുതിയ വിശേഷങ്ങൾ കണ്ടയുടൻ ആരാധകർ പറയുന്നത് ബേബി കുട്ടിയുടെ പുതിയ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുമോ എന്നാണ്. അത്രയേറെയാണ് ഈ കുടുംബത്തെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *