റോഡരികിലും വീട്ടുമുറ്റത്തും നിൽക്കുന്ന ഈ സസ്യം നിസ്സാരക്കാരനല്ല!! ഈ സസ്യത്തിന്റെ പേര് അറിയുമെങ്കിൽ പറയൂ… | If You Know The Name Of This Plant Please Tell Me.

If You Know The Name Of This Plant Please Tell Me : ഓണസമയത്ത് ഒക്കെ അത്ത പൂക്കളം ഇടുവാൻ ആയിട്ട് പറമ്പിലും മറ്റും നോക്കുമ്പോൾ നിറയെ പൂക്കളുള്ള ഈ ചെടിയെ നാം കാണാറുണ്ട്. പലപ്പോഴും പലരും പറയും ആ പൂവ് പറിക്കേണ്ട അത് ശവനാറി ആണ് എന്ന്. ഈ ചെടിയെ ശവക്കോട്ടയിൽ ധാരാളമായി ഈ സസ്യത്തെ കണ്ടുവരുന്നതിനാലാണ് ആളുകൾ ഇതിനെ ശവക്കോട്ട പച്ച എന്നും ശവനാറി എന്നൊക്കെ പേരുകൾ ഇട്ടിട്ടുള്ളത്. പണ്ടുകാലങ്ങളിൽ ഒക്കെ ഈ ചെടി മാറ്റി നിർത്തിയിരുന്നു എങ്കിലും ഇപ്പോൾ പലരുടെയും വീട്ടുമുറ്റത്ത് അല്ലെങ്കിൽ പൂന്തോട്ടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

   

ഉഷ മലരി, ശവനാറി, ശവക്കോട്ട പച്ച, നിത്യ കല്യാണി എന്നിങ്ങനെ അനേകം പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ നോക്കിയാൽ അവിടെയും ഇത് ഒന്നാം സ്ഥാനമാണ്. ഈ ചെടിയുടെ വേരും ഇലയുമാണ് ഏറ്റവും കൂടുതൽ ഔഷധയോഗ്യമായ ഭാഗങ്ങൾ. നൂറിലേറെ ആൽക്കലോയിടുകൾ ഈ ഒരു സസ്യത്തിൽ അടങ്ങിയിരിക്കുന്നു. പ്രമേഹ ചികിത്സയ്ക്ക് ആയിരുന്നു ഈ ഒരു സസ്യം ഉപയോഗിച്ചിരുന്നത്.

കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്ന നീരും വേദനയും അകറ്റുന്നത് മുതൽ നേത്രരോഗങ്ങളുടെ ചികിത്സയിൽ വരെ സസ്യത്തിന് പ്രമുഖ സ്ഥാനമാണ് ഉള്ളത്. ഇവയുടെ പ്രധാന ഗുണം രക്തത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം കുറയ്ക്കാനുള്ള കഴിവാണ്. ഇതിനെ തുടർന്നാണ് അർബുദ രോഗ ചികിത്സയിൽ നിർണായകമായ സ്ഥാനം ഈ സസ്യത്തിന് ലഭ്യമാകുന്നത്. അർബുദത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധമായ വിൻക്കാ ആൾക്കലോയിട് എന്നത് ഈ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്നു.

രക്തസമ്മർദം കുറയ്ക്കുവാൻ ഉപയോഗിക്കുന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുവാൻ ഇത് ഏറെ ഉപയോഗിക്കുന്നു. ഇതിന്റെ ഇല രക്ഷപെടാൻ നേരം കഴിക്കുകയാണ് എങ്കിൽ മൂത്രാശയ രോഗങ്ങൾ മാറിക്കിട്ടും. കൂടുതൽ വിശദാംശങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *