വഴിയരികിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ചെടിയുടെ പേര് അറിയുമെങ്കിൽ പറയൂ… അനേകം ഔഷധമൂലങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത് അറിയാതെ പോവല്ലേ. | Name The Plant.

Name The Plant : വഴിയരികിൽ പലപ്പോഴും കണ്ടുമുട്ടാനുള്ള ചെടിയാണ് ഇത്. ഇതിൽ നീളത്തിലുള്ള തണ്ടിൽ നിറയെ പൂക്കൾ ഉണ്ടായി കാറ്റിൽ മെല്ലെ ചാഞ്ചാടി കൊണ്ടിരിക്കുന്നത് എല്ലാവരും കണ്ടു കാണും. വളരെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. ഈ ചെടിയുടെ പേര് എന്താണ് എന്നും ഈ ചെടിയുടെ ഉപയോഗങ്ങൾ എന്താണ് എന്നതിനെയൊക്കെക്കുറിച്ച് ആർക്കും വലിയ പരിജയം ഒന്നുമില്ല. ഈ ചെടിയുടെ പേര് ഒടിയൻ പച്ച എന്നാണ്. ഔഷധസസ്യമാണ് ഈ ഒടിയൻ പച്ച.

   

ഒടിയൻ എന്ന പദം പഴയ കാലങ്ങളിലൊക്കെ കേരളത്തിൽ നാട്ടിൻപുറങ്ങളിൽ ഒടിയൻവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നവരെ വിളിക്കുന്ന പേരായിരുന്നു. ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിൽ ഒക്കെ ഈ സസ്യത്തെ കാണാറുണ്ട്. കേരളത്തിൽ പ്രധാനമായും നീർവാഴ്ചയുള്ള ദേശങ്ങളിലാണ് ഇത് പ്രധാനമായും കാണുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.

തേള് കുട്ടി,കുറു കുട്ടി ചീര, കുമ്മിണി പച്ച, ഒടിയൻ ചീര തുടങ്ങിയ നിരവധി പേരുകളിൽ കേരളത്തിൽ ഈ ചെടി അറിയപ്പെടുന്നു. സാധാരണയായി നിലംപട്ടി വളരുന്ന ഒരു നിത്യഹരിത സസ്യമായി ഇത് ഔഷധികൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ശാഖകളായി വളരുന്ന ഇതിനെ ഏകദേശം ഒരു 20 സെന്റീമീറ്റർ വരെയാണ് പൊക്കം ഉണ്ടാവുക. ഇതിന്റെ ഇലകൾ ചിരവനാക്കിന്റെ ആകൃതിയിൽ അല്ലെങ്കിൽ ഒരു ആമ്പിന്റെ ഒക്കെ ആകൃതിയിലാണ് ഇലകൾ സാധാരണയായി കാണാറുള്ളത്.

നമ്മുടെ ശരീരത്തിൽ മുറിവുകളുണ്ടായാൽ ഇതിന്റെ ഇല പിഴഞ്ഞ ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങും. ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ തന്നെ പ്രാണികളെ നീക്കം ചെയ്യുവാനും ഉപയോഗിക്കാറുണ്ട്. നാടൻ ഔഷധം പകർച്ചവ്യാധി രോഗങ്ങൾ മുതലായ ഒക്കെ ഈ ചെടിയുടെ ഇലയുടെ സത്ത് ഉപയോഗിച്ചിരുന്നു. കൂടുതൽ ഗുണനങ്ങളെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *