കൂട്ടംകൂടി പടർന്നു കിടക്കുന്ന ഈ ചെടി ഏതെന്ന് മനസ്സിലായോ… വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ഉത്തമ പരിഹാരി.

കല്ലു പെൻസിൽ കൊണ്ട് എഴുതിയിരുന്ന അക്ഷരങ്ങൾ മായിക്കുവാനായി ഉപയോഗിച്ചിരുന്ന ചെടി ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ. അതാണ് മഷിത്തണ്ട് എന്ന ചെടി. പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോയി എത്തിക്കുന്ന ഈ ചെടി മായ്ക്കുവാൻ മാത്രമല്ല ഉപയോഗിക്കുന്നത്. മഷിത്തണ്ടിന്റെ ആ പ്രതാപകാലം നഷ്ടപ്പെടുക മാത്രമല്ല ഇപ്പോൾ ആരും തന്നെ മഷിത്തന്നെ യോതൊരുവിത്തത്തിലും പ്രാധാന്യവും സ്നേഹവും നൽകുന്നില്ല. സ്ലേറ്റ് വൃത്തിയാക്കാൻ മാത്രമല്ല ആഹാരപദാർത്ഥമായും വേദനസംഹാരി ആയും, അലങ്കാര സസ്യമായും ഈ ചെടിയെ ഉപയോഗിക്കാറുണ്ട്.

   

ഇതൊരു ഔഷധസസ്യമാണെന്ന് പലർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ്. മഷിത്തണ്ട് ഉപയോഗിച്ച് ആയുർവേദ ഔഷധങ്ങളിൽ ഒരുപാട് മരുന്നുകൾക്ക് ഉപയോഗപ്രദമാകുന്നുണ്ട്. മഷി പച്ച, മകപ്പച്ച, കോലു മഷി, വെള്ളം കുടിയൻ എന്നിങ്ങനെ പല അനേകം പേരുകളിൽ തന്നെയാണ് ഈ ചെടി കേരളത്തിൽ അങ്ങോളം ഇങ്ങോളം അറിയപ്പെടുന്നത്. ഈ ചെടിയുടെ ശാസ്ത്രീയ നാമം പെപ്രൊമിയ പേരിസുട എന്നാണ്.

ഏഷ്യൻ ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കൻ അമേരിക്കൻ ഭൂഖണ്ഡത്തിലും ഈ സസ്യം ധാരാളം കണ്ടുവരുന്നു. നഗരമെന്നോ പുറങ്ങൾ എന്നും ഇല്ലാതെ തന്നെ ഏത് ഈർപ്പുള്ള സ്ഥലത്തും ചെടിയെ കാണാവുന്നതാണ്. ഹൃദയാകൃതിയിലുള്ള ഇലകളുമാണ് ഈ ചെടിയുടെ പ്രത്യേകത. 45 സെന്റീമീറ്റർ വരെയാണ് ഈ ചെടിയുടെ ഉയരം. ഒരു വർഷത്തോളം മാത്രമാണ് ഈ ചെടിയുടെ ജീവിത ആയസ്സ്. ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചുകൊടുക്കാനുള്ള പരീക്ഷണങ്ങൾക്ക് വളരെയേറെ വിധേയമാകുന്ന ഒന്ന് തന്നെയാണ്.

നിറമുള്ള വെള്ളം ആകികരണം ചെയ്തുകൊണ്ട് തണ്ടിലും ഇലകളിലും കാണുവാൻ സാധിക്കും. തലവേദനയ്ക്കും വൃക്ക സംബന്ധമായ അസുഖങ്ങൾക്കും ചെടി വളരെയേറെ ഔഷധമാണ്. വെറ്റിലയുടെ വളരെയേറെ സാമ്യമുള്ള ഇലകൾ തന്നെയാണ് മഷിത്തണ്ടിന്റെത്. മഷിത്തണ്ടിന്റെ ഇലകളും തണ്ടും ശരീരത്തിലുള്ള പല അസുഖങ്ങൾക്കും വളരെയേറെ സഹായപ്രദമാകുന്നു. അത്രയും അധികം നിലവാരമാണ് മഷിത്തണ്ട് കൊണ്ട് ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *