ഇതാണ് ആ പഴമയുടെ സ്വാദ്… പണ്ടുകാലങ്ങളിൽ ഉണ്ടാക്കിയിരുന്ന ഗോതമ്പ് പുട്ട്!! എന്താ സ്വാദ്.

നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒരു പലഹാരം തന്നെയാണ് പുട്ട്. പുട്ട് ഉണ്ടാക്കുന്നത് അരിപ്പൊടി ഉപയോഗിച്ചാണ്. എന്നാൽ പണ്ടത്തെ ആളുകൾ എല്ലാം പുട്ട് ഉണ്ടാക്കിയിരുന്നത് ഗോതമ്പ് പൊടി കൊണ്ടാണ്. അരിപ്പൊടി കൊണ്ട് ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റ് കിട്ടുന്ന അതേ രീതിയിൽ തന്നെ ഗോതമ്പ് പൊടി ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കിയെടുക്കാം. ഗോതമ്പ് പൊടിയിൽ വെള്ളം ഒഴിച്ച് കുഴക്കേണ്ട ആവശ്യമൊന്നുമില്ല നല്ല പഞ്ഞി പോലെയുള്ള രുചികരമായുള്ള പിട്ട് ഗോതമ്പ് കൊണ്ട് നമുക്കുണ്ടാക്കിയെടുക്കാം. അപ്പോൾ ആദ്യം തന്നെ ഒരു കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം.

   

ഇനി ഇതിലേക്ക് നാല് ടീസ്പൂൺ ചോറ് ചേർത്ത് കൊടുക്കാം. പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഇട്ടുകൊടുത്ത് നമുക്ക് ഇതൊന്നും മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് രണ്ട് തവണ പൊടി ഇട്ടു കൊടുത്ത് ഒരു 30 സെക്കൻഡ് നേരം മിക്സിയിലൊന്ന് അടിച്ചെടുക്കാവുന്നതാണ്. ഇനി നമ്മൾ എടുക്കുന്ന ഈ പൊടിയുടെയും ചോറിന്റെയും അളവ് കൂടി പോവുകയാണെങ്കിൽ അല്പം കൂടി പൊടിയിട്ട് ഒന്നും കൂടി ഒന്ന് മിക്സിയിൽ അടിച്ചെടുത്താൽ മതി. ഇനി ആ പൊടിയിലേക്ക് അല്പം നാലിതരം ചേർത്ത് ഒന്ന് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

ശേഷം പൊടി ഒന്ന് രുചിച്ചു നോക്കി ആവശ്യമുണ്ടെങ്കിൽ അല്പം ഉപ്പ് ചേർക്കാം. പച്ചരി കൊണ്ട് ഉണ്ടാക്കുന്ന പുട്ടുപൊടി കുഴിക്കുന്നതുപോലെ കുഴയ്ക്കേണ്ട ആവശ്യമൊന്നുമില്ല. ഇത്രയേ ഉള്ളൂ നമ്മുടെ പുട്ട് പൊടി റെഡിയായി കഴിഞ്ഞു. ഇനി എങ്ങനെ പിട്ട് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. അതിനായി പുട്ടുകുറ്റിയിൽ അല്പനാലികരം ഇടുക പിന്നീട് കുറച്ച് പുട്ടുപൊടി വാരിയെടുക്കുക വീണ്ടും നാളികേര ഇടുക അങ്ങനെ വെച്ചതിനുശേഷം ആവി കേറ്റി നമുക്ക് പിട്ട് വേവിച്ചെടുക്കാവുന്നതാണ്. ഇനി ഈ പിട്ടിനെ ഉഗ്രൻ ടെസ്റ്റ് ഏറിയ മുട്ടക്കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അതിനായി നമുക്ക് വേണ്ടത് തക്കാളിയും പെരുംജീരകം ആണ് ഇവ രണ്ടും തമ്മിൽ മിക്സി നല്ല രീതിയിൽ ഒന്ന് അടിച്ചെടുക്കാവുന്നതാണ്. ഇനിയൊരു പാത്രത്തിലേക്ക് അല്പം ഒരു ടീസ്പൂൺ ഓളം ഓയിൽ ചേർത്ത് പൊടികൾ എല്ലാം ചേർത്ത് നമുക്ക് മുട്ട ഒന്ന് റോസ്റ്റ് ചെയ്തെടുക്കാം. ശേഷം നമുക്ക് മുട്ടക്കറി ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *