ഇതാണ് ചട്നി!! രുചിയുടെയും ചൊടിയുടെയും കാര്യത്തിൽ ഈ ചട്നി കഴിഞ്ഞെ മറ്റെന്തുമുള്ളൂ… ഒരിക്കൽ ഉണ്ടാക്കി നോക്കൂ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

നല്ല അടിപൊളി ടേസ്റ്റ് ആയിട്ടുള്ള ഒരു ചട്നിയുടെ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ദോശയ്ക്കും ഇഡലിക്കും അതുപോലെതന്നെ സാദാ ചോറിനോടൊപ്പവും കഴിക്കാൻ ഉഗ്രൻ ടെയിസ്റ്റ് ഏറിയ ഒരു കിടിലൻ ചട്നി. അത്രയും ടേസ്റ്റ് ആയിട്ടുള്ള ഈ ചട്നി എങ്ങനെയാണ് തയ്യാറാക്കു ന്നത് എന്ന് നോക്കാം. അപ്പൊ ആദ്യം തന്നെ ഒരു പാനിലേക്ക് രണ്ട് രണ്ടര ടേബിൾസ്പൂൺ അളവിൽ ഓയിൽ ചേർത്ത് കൊടുക്കാവുന്നതാണ്.

   

ഓയിൽ നല്ല മാതിരി ചൂടായി വരുമ്പോൾ അതിലേക്ക് നിങ്ങളുടെ എരുവനുസരിച്ച് വറ്റൽമുളക് ചേർത്തു കൊടുക്കാം. വറ്റൽ മുളക് ചേർത്തു കൊടുത്ത് എണ്ണയിലിട്ട് നന്നായി വറുത്തെടുക്കാവുന്നതാണ്. ഇനി ഈ ഒരു എണ്ണയിലേക്ക് ഒരു കാൽ ടീസ്പൂൺ മല്ലി, കാൽ ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ പരിപ്പ് ഇതെല്ലാം ചേർത്ത് നന്നായി ഇളക്കുക. ശേഷംഇതിലേക്ക് ഒരു 12 ഓളം വെളുത്തുള്ളി ഇട്ട് കൊടുത്ത് നന്നായി ഒന്ന് ഇളക്കി കൊടുക്കാം.

ഉള്ളിയൊക്കെ നന്നായി വഴകി വരുമ്പോഴേക്കും ഇതിലേക്ക് ഇരുപതോളം ചെറിയ ഉള്ളി ചേർക്കാം. അല്പം വേപ്പിന്റെ ഇലയും സബോളയും ചേർക്കാം. സബോള എല്ലാം വഴറ്റി വരുമ്പോൾ ഇതിലേക്ക് അത്യാവശ്യം നല്ല വലിപ്പമുള്ള രണ്ട് തക്കാളി ചേർക്കാം. അല്പം നേരം ഒന്ന് മൂടിവെച്ച് വേവിക്കാം. ഇനി ചൂടൊക്കെ മാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് നേരത്തെ വറുത്തെടുത്ത മുളകും എല്ലാം ചേർത്ത് ഒന്ന് അരച്ചെടുക്കാം.

ഇനി ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് കടുക് പൊട്ടിച്ച് നമ്മുടെ ചമ്മന്തിക്ക് ആവശ്യമായുള്ള പൊടികളൊക്കെ ഇട്ട് തയ്യാറാക്കാവുന്നതാണ്. ചട്നി ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിശദ വിവരങ്ങൾ അറിയണമെങ്കിൽ താഴെയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *