താരങ്ങൾ ഒന്നിച്ച് സുഹൃത്തിന്റെ മകളുടെ വിവാഹം ആഘോഷമാക്കി മാറ്റുകയാണ്…പങ്കുവെച്ചുകൊണ്ട് ടിനി ടോം. | Wedding Celebration With Stars Together.

Wedding Celebration With Stars Together : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് ടിനി ടോം. അനേകം ചിത്രങ്ങളിലാണ് താരം തന്റെ അഭിനയ മികവ് പുലർത്തിയിട്ടുള്ളത്. കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളിലാണ് താരം പങ്കെടുത്തിട്ടുള്ളത്. മിക്ക സ്റ്റേജ്ഷോകളിലും ഗിന്നസ് പക്രു ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും എത്തിയിരുന്നു. ഈ പട്ടണത്തിൽ ഭൂതം, പാലേരി മാണിക്യം, അണ്ണൻ തമ്പി എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ മമ്മുട്ടിയുടെ ഡ്യൂപ്പായി ഇദ്ദേഹം വേഷം കുറിച്ചിട്ടുള്ളത്.

   

പൃഥ്വിരാജ് നായകനായി കടന്നെത്തിയ ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിലൂടെയാണ് ജനപ്രേഷകരുടെ മനസ്സുകളിലേക്ക് കടന്നു എത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത് ടിനിടോം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്.

ടിനി ടോമിന്റെ കുടുംബവും ദിലീപും മകൾ മീനാക്ഷിയും ഒപ്പം ഗോഗിൾ സുരേഷും എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. സുഹൃത്തും വ്യവസായിയുമായ ലേതെഷ് പട്ടാലിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ ചേർന്നപ്പോൾ എടുത്ത ചിത്രമാണ് ഇത്. കഴിഞ്ഞദിവസം ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ച് നടന്ന വിവാഹത്തിന് ആശംസകൾ അറിയിക്കുവാൻ വേണ്ടി കടന്നെത്തുകയായിരുന്നു താരങ്ങൾ ഒന്നിച്ച്.

ജൂലൈ മാസം പതിനാലാം തീയതിയായിരുന്നു ലേതെഷിൻന്റെ മകൾ നൈനയുടെ വിവാഹം. എന്നാൽ താരങ്ങൾ ഒന്നിച്ച് വിവാഹ വിവാഹ വേദിയിൽ നിന്ന് എടുത്ത ചിത്രം ടിനി ടോം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ഈ ചിത്രത്തിൽ കാവ്യയെ കാണാത്തത് കൊണ്ട് തന്നെ അനേകം ചോദ്യങ്ങളും കടന്നുവരുന്നുണ്ട്. കാവ്യയെയും കൂട്ടായിരുന്നില്ലേ എന്നിങ്ങനെ അനേകം കമന്റുകൾ തന്നെയാണ് ചിത്രത്തിന് കടന്നുവരുന്നത്.സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളയ്കൾ ഏറെ സ്നേഹിക്കുന്ന താരങ്ങളുടെ ഈ ചിത്രം.

 

View this post on Instagram

 

A post shared by Tiny Tom (@_tiny_tom_)

Leave a Reply

Your email address will not be published. Required fields are marked *