അപ്പാ എന്ന് നീട്ടി വിളിച്ച് കുഞ്ഞു ചീരു… മകന്റെ വിളി കേട്ട് കരയുകയാണ് താരം. | Baby Chiru Called Out Father.

Baby Chiru Called Out Father : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒത്തിരിയേറെ സ്നേഹം നിറഞ്ഞുതുളുമ്പുന്ന താര കുടുംബമാണ് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും കുടുംബം. ചീരുവിന്റെ മരണത്താൽ വളരെയേറെ പ്രതിസന്ധികളിലൂടെ ആയിരുന്നു മേഘ്‌ന കടന്നുപോയിരുന്നത്. ഒരുപാട് നാളുകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ താരം സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് കടന്നെത്തുകയായിരുന്നു താരം. അച്ഛന്റെയും അമ്മയുടെയും പോലെ തന്നെ മകന്റെ വിശേഷങ്ങൾ മേഘ്‌ന സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

   

മാസങ്ങൾക്ക് മുമ്പാണ് മകൻ പപ്പാ എന്നും ദാദ എന്നും വിളിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നത്. ആരാധകരെ വേദനിപ്പിച്ച ഒരു വീഡിയോ ആയിരുന്നു അത്. ദാദ എന്ന് അമ്മ പറയുമ്പോൾ അത് കേട്ട് കുഞ്ഞിറയാൻ വിളിക്കുകയായിരുന്നു. എത്ര കണ്ടാലും മതിവരികയില്ല ഈ വീഡിയോ കാണുമ്പോൾ എന്നായിരുന്നു ആരാധകർ പറഞ്ഞിരുന്നത്. ഇപ്പോൾ താരം അത്തരത്തിലുള്ള മറ്റൊരു വീഡിയോയുമായി ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

ഈയൊരു വീഡിയോയിലും അപ്പാ എന്ന് റയാൻ നീട്ടി വിളിക്കുന്ന വാക്ക് കേട്ടപ്പോൾ മേഘന പെട്ടെന്ന് പരിഭ്രമിക്കുന്നതും മകനെ കെട്ടിപ്പിടിച്ച് ചുംബനം നൽകുന്നതും എല്ലാം വീഡിയോയിൽ കാണാവുന്നതാണ്. അപ്പാ എന്ന് വിളിക്കുന്ന ശബ്ദം ഒന്നു കേൾക്കാൻ ഏറെ കൊതിച്ച ആൾ ഹൃദയാഘാതത്തിൽ മരണത്തെ കീഴടങ്ങിയത് ഒന്നും ആരും മറന്നിട്ടില്ല. അത്രയേറെ വേദനയാണ് മനസ്സിൽ ഒതുക്കി വെച്ചുകൊണ്ട് പുറത്ത് വളരെ ക്യൂട്ട് ആയി ചിരിച്ച് മകനോടൊപ്പം കളിക്കുന്നത്.

2020 ജൂൺ 7 നാണ് ചിരഞ്ജീവി സർജ ഹൃദയഗാതത്തെ തുടർന്ന് മരിക്കുന്നത്. അപ്പോൾ മേഘ്‌ന ഗർഭിണിയായിരുന്നു. 2020 ഒക്ടോബർ 22നാണ് കുഞ്ഞിനെ ജന്മം നൽകിയത്. കുഞ്ഞ് ജനിക്കുന്നതിനേക്കാൾ അഞ്ച് മാസത്തിന് മുമ്പാണ് ചീരു മരണപ്പെട്ടത്. നീണ്ട 10 വർഷങ്ങൾക്ക് ശേഷമുള്ള പ്രണയത്തിന് 2018 ലാണ് ഒരു വിവാഹം ചെയ്തത്. ഭർത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് മകൻ ഉള്ളതുകൊണ്ടാണ്. താരം അപ്പാ എന്ന് വിളിക്കുന്ന മകന്റെ വീഡിയോ പങ്കുവെച്ചപ്പോൾ അനേകം ആരാധകരാണ് വിഷമത്തോടെ കമന്റുകൾ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *