ബിഗ് ബോസ് താരം ശാലിനി യാതൊരു താര ജാഡയുമില്ലാതെ തൊഴിലുറപ്പ് പണിയിൽ!! ഞെട്ടലോടെ ആരാധകർ… | Bigg Boss Star Shalini Is Working On Job Security.

Bigg Boss Star Shalini Is Working On Job Security : ബിഗ് ബോസ് മലയാളം ഷോയിൽ വളരെയേറെ പ്രേക്ഷകശ്രദ്ധ വളർത്തിയെടുത്ത താരമാണ് ശാലിനി നായർ. പ്രശസ്ത ടെലിവിഷൻ അവതാരകയും കൂടിയാണ് താരം. ബിഗ് ബോസ് ഷോയിൽ എത്തിയതിനുശേഷം ആണ് ജനശ്രദ്ധ ഏറെ നേടുന്നത്. തുടക്കത്തിൽ തന്നെ ബാലാമണി ഇമേജ് ചാർത്തി കൊടുത്തതിനാൽ ഈ സീസണിലെ ഇമോഷണൽ മത്സരാർത്ഥി ആയിരിക്കുമെന്ന് മുൻ വിധികളും വന്നിരുന്നു എന്നാൽ തന്റെ ശക്തമായുള്ള പ്രകടനങ്ങളാൽ താരം ജന പിന്തുണ നേടിയെടുക്കുകയായിരുന്നു.

   

നിർ ഭാഗ്യവശാൽ രണ്ടാമത്തെ എവിക്ഷനിലൂടെ ബിഗ്ബോസിൽ പുറത്തായി. പെട്ടെന്നൊന്നും പുറത്തു പോകേണ്ട ആളല്ല ശാലിനി എന്നായിരുന്നു പ്രേക്ഷകരുടെ മറുപടി.ഇപ്പോൾ താരം പോസ്റ്റ് ചെയ്യ്തിരുന്ന വീഡിയോയാണ് ഏറെ ശ്രധേയമായിരിക്കുന്നത് . കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്ത് എത്തിയ താരം അവിടെയുള്ള തൊഴിലുറപ്പ് ജോലിക്കാർക്ക് ഒപ്പം പണിയെടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വൈറലായിരിക്കുന്നത്.

തൊഴിൽ പണിക്കാർ കൊപ്പം തൂമ്പയും എടുത്ത് മണ്ണിൽ കളച്ചും തമാശകൾ പറഞ്ഞു വിശ്രമവേളയിൽ പാട്ട് പാടിയും കളിച്ചും എത്തുകയാണ്. പണിയെല്ലാം കഴിഞ്ഞ് ഒടുക്കം അവരുടെ യാത്ര ചോദിച്ച് വളരെ സന്തോഷത്തോടെയാണ് അവിടെ നിന്ന് ഇറങ്ങിയത്. ബിഗ് ബോസ് മത്സരാർത്ഥികളിൽ വളരെയേറെ ലാളിത്യത്തിലൂടെ ആയിരുന്നു ശാലിനി. യാതൊരു താര ജാഡയും ഇല്ലാതെ എല്ലാവരോടും ഒപ്പം വളരെയേറെ ചങ്ങാതിക്കൂടുന്ന സ്വഭാവമാണ് താരത്തിന്റേത്.

വളരെയേറെ ചിരിച്ചും കളിച്ചും എല്ലാവരും സ്നേഹം പ്രകടിപ്പിക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെയാണ് താരം എന്ന് ശാലിനി തന്നെ വ്യക്തമാക്കി തരികയാണ് ഈയൊരു വീഡിയോയിലൂടെ. അനേകം കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിരിക്കുകയാണ് താരത്തിന്റെ ഈ ഒരു വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *