Ally And Zoro, The Pet Dog, Have An Argument Together : മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമായ താരപുത്രനാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. മികച്ച ചലച്ചിത്ര നടനും, നിർമ്മാതാവും, ഗായകനും കൂടിയായ താരം മലയാളികളുടെ മനസ്സിൽ ഒട്ടേറെ തിളങ്ങി നിൽക്കുക തന്നെയാണ്. ആദ്യമായി മലയാള സിനിമയിലേക്ക് കടനെത്തിയത് 2002ൽ പുറത്തിറങ്ങിയ “നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി” എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് അനേകം സിനിമകളിൽ തന്നെയാണ് ഇതിനോടകം താരം അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലും അഭിനയിച്ചുകൊണ്ട് തന്റെ കഴിവ് തെളിയിക്കുക തന്നെയായിരുന്നു.
പൃഥിയെ ഏറെ സ്നേഹിക്കുന്നതുപോലെയാണ് താരത്തിന്റെ ഭാര്യ സുപ്രിയയും മകളെയും മലയാളികൾ ഒത്തിരി ഇഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ നിറഞ്ഞു കവിയുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന മനോഹരമായ പോസ്റ്റാണ്. പൃഥ്വിരാജും മകൾ അലകൃതയും പ്രിയപ്പെട്ട വളർത്തുനായ സോറോയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ആദ്യ ചിത്രത്തിൽ സോറോ പൃഥ്വിരാജിനൊപ്പം കളിക്കുന്നതും രണ്ടാമത്തെ ചിത്രത്തിൽ, അത്താഴം കഴിക്കുന്ന ആലിയുടെ അരികിൽ നിൽക്കുന്ന സോറോയുമാണുള്ളത്.
‘ഡാഡയ്ക്കൊപ്പം ചിൽ ചെയ്യുകയും അത്താഴത്തിനിടെ ആലിയെ ശല്യപ്പെടുത്തുകയുമാണ് സോറോ’യെന്നാണ് സുപ്രിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്”. ഈ ക്യൂട്ട് ചിത്രങ്ങൾക്ക് നിറയെ സ്നേഹവുമായി സോഷ്യൽ മീഡിയയിലൂടെ ആരാധകർ കടനെത്തുകയായിരുന്നു. ആലിയും സോറോയുമൊത്തുള്ള ചിത്രങ്ങൾ മുൻപും സുപ്രിയ പങ്കുവെച്ച് എത്താറുണ്ട്. കുറച്ചുനാൾക്ക് മുമ്പ് തന്നെ താരങ്ങൾ ഒന്നിച്ച് മാലദ്വീപില്‍ അവധി ആഘോഷിച്ച് വീട്ടിലേക്ക് തിരിച്ചെത്തിയ ആലിയെ കണ്ട സോറോയുടെ സന്തോഷകരമായ പ്രകടനവും താരങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു.
അതിൽ ആലിയുടെ മടിയിൽ അനുസരണയോടെ കിടക്കുകയാണ് സോറോ. നീണ്ട നാളുകൾക്കു ശേഷം അലംകൃതയെ നേരിൽ കണ്ട സന്തോഷത്തിൽ തന്നെയായിരുന്നു സോറോ. സോറോയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ആലിയെ ശല്യപ്പെടുത്തുന്ന സോറോയുടെ ചിത്രം തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
View this post on Instagram