ചെറുപ്പം മുതൽ ഞങ്ങൾ അങ്ങനെയാ എന്തുകാര്യവും പരസ്പരം ഷെയർ ചെയ്യും!! അണ്ണന്റെ സ്നേഹം ആരാധകരുമായി പങ്കുവെച്ച് എത്തുകയാണ് അനുശ്രീ. | Anusree Shared Brother Love With Her Fans.

Anusree Shared Brother Love With Her Fans : മലയാള സിനിമ പ്രേക്ഷകർക്ക് വളരെയേറെ പരിചിതമായ താരമാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ ആദ്യമായി മലയാള സിനിമയിലേക്ക് കടന്നെത്തുന്നത്. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ട് ആരാധകരുടെ പ്രിയമായി മാറുക തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

   

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞുകവിയുന്നത് താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന പുതിയ പോസ്റ്റാണ്. ” എന്റെ അണ്ണൻ…. എന്നും എപ്പോഴും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ. എന്റെ ഏറ്റവും വലിയ കൂട്ടായി എന്റെ ഏറ്റവും വലിയ താങ്ങായി എന്തും പറയുവാനുള്ള എന്റെ അണ്ണനായി കരയാൻ ആയാലും ചിരിക്കാൻ ആയാലും എന്നും എപ്പോഴും ചേർത്ത് പിടിക്കാനായി എപ്പോഴും എന്നും ഇങ്ങനെ ഇങ്ങനെ ” എന്നാണ് താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അടിക്കുറിപ്പ് നൽകിക്കൊണ്ട് എത്തിയിരിക്കുന്നത്.

അണ്ണനോടൊപ്പം ചേർന്ന് നിൽക്കുന്ന അതിമനോഹരമായ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. യാതൊരു താരജാഡയും ഇല്ലാതെ വളരെ സിമ്പിൾ വേഷത്തിലാണ് ചിത്രത്തിൽ താരത്തിന് കാണുന്നത്. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ മലയാള സിനിമയിലെ ഇതിനോടകം അനേകം പുരസ്കാരങ്ങളാണ് അനുശ്രീ നേടിയിട്ടുള്ളത്. എത്രയേറെ ആണെങ്കിലും എന്റെ എല്ലാ കാര്യങ്ങളും ഞാൻ ആദ്യം തന്നെ തുറന്നു പറയാറ്എന്റെ അണ്ണനോടാണ്.

എന്റെ ജീവിതത്തിൽ അണ്ണൻ അറിയാത്ത ഒരു കാര്യവുമില്ല. ബെസ്റ്റ് ഫ്രണ്ട് എന്ന രീതിയിലാണ് ഞങ്ങളുടെ ഇടപെടലുകൾ. സോഷ്യൽ മീഡിയയിൽ പലപ്പോഴും താരം തന്റെ അണ്ണന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ അണ്ണനുമായുള്ള അതിമനോഹരമായ ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുന്നതാണ് ആരാധകർ ഒന്നടക്കം ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *