ആദ്യ കണ്മണിയെ വരവേറ്റ് രഞ്ജിത്ത്!! താരത്തിന് ആശംസകളുമായി സിനിമാലോകം.. | Actor Renjith Blessed With A Baby Girl.

Actor Renjith Blessed With a Baby Girl : ഗോൾ എന്ന മലയാള സിനിമയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ നടനാണ് രഞ്ജിത്ത് മേനോൻ. ഈ സിനിമയിൽ തിളങ്ങിയ നടൻ പിന്നീട് വളരെ കുറച്ച് മലയാളം സിനിമകളിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ. എങ്കിലും എന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു നടൻ തന്നെയാണ് രഞ്ജിത്ത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ ലോകത്തും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു നടൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പുതിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ്. ഇപ്പോൾ താനൊരു അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത്.

   

താൻ ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുന്നു എന്റെ സന്തോഷ വാർത്ത രഞ്ജിത്ത് മേനോൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നൽകിക്കൊണ്ട് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. മലയാള സിനിമയിലെ നിരവധി പ്രമുഖരും രഞ്ജിത്തിനും ഭാര്യ ശ്രുതിക്കും ആശംസകൾ നേർന്നു കൊണ്ട് എത്തുകയായിരുന്നു. ആശംസ പ്രവാഹമാണ് ഇരുവർക്കും സമൂഹമാധ്യമങ്ങളിലൂടെ.

2018 നവംബർ 2 നാണ് രഞ്ജിത്തും ശ്രുതിയും വിവാഹിതരായത്. ഇവരുടെ വിവാഹവും അതിന്റെ ചിത്രങ്ങളും എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. നാലു വർഷങ്ങൾക്കുശേഷം ഇപ്പോൾ ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കൾ ആവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത് മേനോനും ഭാര്യയും. ആശംസകൾ അറിയിച്ച എല്ലാവർക്കും രഞ്ജിത്ത് സോഷ്യൽ മീഡിയയിലൂടെ മറുപടിയും നൽകിയിട്ടുണ്ട്.

കൂടാതെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ആരാധകരുടെ സംശയങ്ങൾക്ക് താരം മറുപടി നൽകിയിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി ആരാധകരാണ് രഞ്ജിത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വർഷങ്ങൾക്കിപ്പുറവും ആരാധകർ തന്നെ ഓർത്തിരിക്കുന്നു എന്നതിന്റെ സന്തോഷവും നടൻ പങ്കുവെക്കുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഈ വിശേഷം വൈറൽ ആയത്.

 

View this post on Instagram

 

A post shared by Rajith CR (@rajithmenon)

Leave a Reply

Your email address will not be published. Required fields are marked *