നിങ്ങളുടെ വീടുകളിൽ ഉള്ള ഇത്തരം കാര്യങ്ങൾ ഒരിക്കലും അറിയാതെ പോകരുത്…

നാം ഓരോരുത്തരും വീട് പണിയുന്നത് അല്ലെങ്കിൽ ഒരു വാസസ്ഥലം ഉണ്ടാകുന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്ക് വേണ്ടിയിട്ടാണ്. ഇത്തരത്തിൽ നാം ഓരോരുത്തരും വീട് പണിയുമ്പോൾ ആ വീടിനകത്തുള്ള പല വസ്തുക്കൾക്കും രഹസ്യ സ്വഭാവം ഉണ്ടാകേണ്ടതാണ്. ഇത്തരത്തിൽ പുറമേ നിന്ന് വരുന്നവരോ ബന്ധുക്കളോ കാണാൻ പാടില്ലാത്ത വസ്തുക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതിൽ ആദ്യമായി തന്നെ പറയാനുള്ളത് പൂജാമുറിയാണ്. പൂജാമുറിക്ക് ഒരു രഹസ്യ സ്വഭാവം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.

   

അതുകൊണ്ടുതന്നെ നിങ്ങളുടെ പൂജാമുറിക്കകത്തുള്ള പൂജാ വസ്തുക്കളും ദേവി ദേവന്മാർ നിങ്ങൾ വെച്ച് ആരാധിച്ചു പോരുന്നവ പുറമെ നിന്നു വരുന്നവരോ ബന്ധുക്കളോ നേരിട്ട് കാണാൻ കഴിയാത്ത രീതിയിലായിരിക്കണം ഉണ്ടായിരിക്കേണ്ടത്. അതായത് ഈ പറഞ്ഞ വസ്തുക്കൾക്ക് ഒരു മറ അത്യാവശ്യമാണ്. അതിനായി പൂജ മുറിക്ക് ഒരു വാതിലോ വാതിൽ ഇല്ലാത്തപക്ഷം ഒരു കർട്ടനോ ഉണ്ടായിരിക്കേണ്ടതാണ്. രണ്ടാമതായി പറയാനുള്ളത് അടുക്കളയെ കുറിച്ചാണ്.

അന്നപൂർണേശ്വരിയും വായു ദേവനും അഗ്നിദേവനും എല്ലാം കൂടിയിരിക്കുന്ന ഇടമാണ് ഓരോ വീടുകളിലും ഉള്ള അടുക്കള. അതുകൊണ്ടുതന്നെ അടുക്കളയ്ക്ക് ഒരു രഹസ്യ സ്വഭാവം ഉണ്ടാകേണ്ടതാണ്. പുറത്തുനിന്നു വരുന്ന വ്യക്തികൾ നമ്മുടെ അടുക്കളയിലേക്ക് കയറാതിരിക്കാൻ സൂക്ഷിക്കേണ്ടതാണ്. കൂടാതെ അവിടെ സൂക്ഷിച്ചിരിക്കുന്ന മഞ്ഞൾ ഉപ്പ് കടുക് എന്നിവ പുറത്തുനിന്ന് വരുന്ന വ്യക്തികളുടെ ദൃഷ്ടിപതിയാതിരിക്കാനും അവർ അത് കൈകാര്യം ചെയ്യാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

അങ്ങനെ ഉണ്ടാവുകയാണെങ്കിൽ ആ വീടുകളിൽ ഈശ്വരാധീനം കുറയുന്നതായിരിക്കും. മൂന്നാമതായി നിങ്ങൾ വീടുകളിൽ പണം സൂക്ഷിക്കുന്ന ഇടം മറ്റുള്ളവർ കാണുന്നിടത്ത് ആയിരിക്കരുത്. പ്രത്യേകമായി ഇത്തരം സ്ഥലം കന്നിമൂലയിൽ ആകുന്നത് അത്യുത്തമം തന്നെയാണ്. നാലാമതായി വീടുകളിൽ ബാത്റൂമുകൾ പ്രധാന വാതിലിനെ തുറന്നു വരുന്നതിന് എതിർവശം അതായത് തുറന്നു വരുമ്പോൾ നേരെയായി കാണാൻ പാടുള്ളതല്ല. അതുപോലെ തന്നെയാണ് വീടുകളിൽ സ്റ്റെയർകേസും പ്രധാന വാതിലിന് നേരെയായി ഉണ്ടായിരിക്കാൻ പാടില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.