മാന്ത്രികതയുടെ പുതിയ ലോകം സന്ദർശിച്ച് നവ്യ!! നടിയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു.. | Viral Pictures Of Actress Navya.

Viral Pictures Of Actress Navya : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സിനിമയിൽ തിളങ്ങുന്ന നടിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതിയൊരു വിശേഷം പങ്കുവെക്കുകയാണ് നടി നവ്യ നായർ. പ്രശസ്ത മാജിഷ്യൻ ആയ ഗോപിനാഥ് മുതുകാടിന്റെ ഉദ്യമമായ ഡി എ സി യുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നവ്യ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിശേഷം നടി പങ്കുവെച്ചത്. നടിക്ക് ഒപ്പം വ്യവസായിയും മാധ്യമപ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങരയും ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് ഉൽഘാടനം ചെയ്ത് വേദിയിൽ സംസാരിക്കുകയും ചെയ്തു.

   

ഇതിന്റെ ചിത്രങ്ങളും നടി നവ്യ നായർ പങ്കുവെച്ചു. അവിടുത്തെ അന്തേവാസികൾക്ക് ഒപ്പമുള്ള ആരുടേയും മനസ്സ് നിറക്കുന്ന ചിത്രങ്ങൾ ആണ് നടി പങ്കുവെച്ചത്. നടിയുടെ കുറിപ്പും വൈറൽ ആയി കഴിഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ. ഗോപിനാഥ് മുതുകാടിന്റെ ഡിഫറെൻറ് ആർട്ട്‌ സെന്റർ ന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനത്തിന് പങ്കെടുക്കാൻ അവസരം ഉണ്ടായി. ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

സ്വപ്നം കാണാൻ മാത്രം കഴിയുന്നവരുടെ യഥാർത്ഥ ലോകം ഒരു മാജിക് അല്ല.. മറിച്ച് അശ്രാന്ത പരിശ്രമമാണ് എന്ന് കാട്ടിത്തരുകയാണ് ഗോപിനാഥ് എന്ന മനുഷ്യൻ. കൊണ്ട് മാത്രമല്ല, ഈ മനുഷ്യൻ എല്ലാവർക്കും ഒരു പ്രചോദനമാണ്.. അവിടെയുള്ള എല്ലാ മിടുക്കൻമാരെയും മിടുക്കികളെയും കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു.. എന്നിങ്ങനെയൊരു വലിയൊരു നീണ്ട കുറിപ്പാണ് നവ്യ പങ്കുവെച്ചത്.

നടിയുടെ സന്തോഷവും എല്ലാം തന്നെ ഈ കുറിപ്പിൽ വ്യക്തമാണ്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നവ്യ അവിടുത്തെ കുട്ടികൾകൾക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും അവരെ സന്തോഷിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച പോസ്റ്റ്‌ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. നിരവധി ആരാധകരാണ് നടിക്ക് ആശംസകൾ നേർന്നത്.സിനിമ ലോകത്തെ പ്രമുഖരും നടിയെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നു. നിമിഷ നേരം കൊണ്ടാണ് നവ്യയുടെ ഈ ചിത്രങ്ങൾ വൈറൽ ആയത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *