പേളിയും നിലയും മാച്ചിൽ കടന്നെത്തിയ വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ… | Pearle Maaney With Nila New Video Viral.

Pearle Maaney With Nila New Video Viral : ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയും എല്ലാം ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പേളി മാണി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആരാധകരുടെ പ്രിയമായി മാറുവാൻ തുടങ്ങിയത്. അവതാരയായി തന്നെ അനേകം ആരാധകരെ ചിരിപ്പിസിച്ചും മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു പേളി. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിൽ 100 ദിവസം പൂർത്തിയാക്കിയ ഏകവനീത മത്സരത്തിൽ കൂടിയിരുന്നു താരം.

   

ആദ്യമായി സിനിമാരംഗത്ത് താരം കടനെത്തുന്നത് 2013 ഇൽ പുറത്തിറങ്ങിയ “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ നിരവധി സിനിമകളിലാണ് താരം തന്റെ അഭിനയമികവ് പുലർത്തിയത്. ബിഗ് ബോസ് ഷോയിൽ വെച്ച് ശ്രീനിഷ് അരവിന്ദമ്മായി സൗഹൃദത്തിൽ ഏർപ്പെടുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ ഈ താരദമ്പതിമാർക്കിടയിൽ മറ്റൊരു കുഞ്ഞതിഥിയും കൂടി ഉണ്ട്.

ആരാധകർക്ക് ഏറെ പ്രിയങ്കരമേറിയ നിലാ ബേബിയാണ് താരങ്ങളുടെ മകൾ. ഇപ്പോഴിതാ പേളി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്.” ഹലോ ഹലോ എല്ലാവർക്കും സുഖമല്ലേ ഞങ്ങൾ സൂപ്പർ ആയിരിക്കുന്നു… കണ്ടോ മമ്മിയും നിലയും മാച്ച് ആണ്. ഞങ്ങളുടെ രണ്ട് പുതിയ വീഡിയോ യൂട്യൂബിൽ ഇട്ടിട്ടുണ്ട് കാണാൻ മറക്കലെ കേട്ടോ…എന്നായിരുന്നു പേളി പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്.

വളരെ മനോഹരമായ വീഡിയോ തന്നെയായിരുന്നു അത്. പേളി നിലയെ എടുത്ത് മഴ മഴ കുട കുട എന്ന പാട്ട് പാടുകയും വളരെ സന്തോഷിച്ചുകൊണ്ട് അമ്മയുടെ മുടി പിടിച്ചു വലിക്കുന്നതും തല്ലുന്നതും പേളിയുടെ മുഖമാറ്റവും വീഡിയോ വളരെ രസകരമായി കാണാവുന്നതാണ്. അമ്മയും മകളും ഒരുമിച്ച് പുതിയ ഡിഷ് ഉണ്ടാക്കുന്നതിന്റെ വീഡിയോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിൽ താരം പങ്കുവച്ച ഈ ചിത്രങ്ങൾക്ക് താഴെയും അനേകം കമന്റുകൾ തന്നെയാണ് നിമിഷ നേരങ്ങൾ കൊണ്ട് കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *