ഞങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടായത് ഇവിടെ നിന്നാണ്!!മൂകാംബിക സന്ദർശിച്ച് എം ജി ശ്രീകുമാറും ലേഖയും. | MG Sreekumar And Lekha To Catch a Glimpse Of Mookambika Devi.

MG Sreekumar And Lekha To Catch a Glimpse Of Mookambika Devi : മലയാളികൾക്ക് ഏറെ പ്രിയങ്കരമേറിയ ഗായകനാണ് എംജി ശ്രീകുമാർ. ചലച്ചിത്ര പിന്നണിഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്ന നിലകളിൽ എല്ലാം ആരാധകരുടെ പ്രിയങ്കരമായി മാറിയ താരം തന്നെയാണ് എംജി. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാരനെയും പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമാണ്. ഇപ്പോഴും ഏത് പരിപാടികൾക്ക് പോയാലും ഇരുവർ ഒന്നിച്ച് തന്നെ ഉണ്ടാകും. തൊഴുവാൻ ഇരുവരും മറ്റൊരു ക്ഷേത്രത്തിലേക്ക് എത്തിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുന്നത്.

   

രണ്ടുപേരും ഇപ്പോൾ മൂകാംബിക ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ്. ഉടുപ്പിയിലും, ഉരുടെശരിലും പോയ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞ നടയാണ് മൂകാംബിക ക്ഷേത്രം. അവിടെനിന്ന് ഇനിയും ഒരുപാട് നാൾ ഒരുമിച്ച് ജീവിക്കുവാൻ സാധ്യമാകണം എന്ന പ്രാർത്ഥനയോടെയാണ് താരദമ്പതിമാർ അവിടെ നിന്ന് ഇറങ്ങുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മൂകാംബിക ദർശനം എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ ചിത്രങ്ങൾ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നിരവധിപേരായിരുന്നു ചിത്രങ്ങൾക്ക് താഴെ അനേകം കമന്റുകളുമായി കടനെത്തുനത്. എംജിയുടെ കഴുത്തിലെ ഒരു ലോക്കറ്റ് കിട്ടിയാൽ മതി എന്റെ കുടുംബം രക്ഷപ്പെടും എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്… ബ്രദർ ചെറിയ ഗ്രാം ഗോൾഡ് ഉള്ളൂ എന്നും ലോക്കറ്റ് ഇഷ്ട്ടപെട്ടങ്കിൽ തരാം എന്നായിരുന്നു എംജിയുടെ മറുപടി. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഈ മറുപടിയും ഇപ്പോൾ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു ഗായകൻ എന്ന നിലയിൽ അറിയപ്പെട്ട ശ്രീകുമാർ വളരെ പെട്ടെന്ന് തന്നെയാണ് സംഗീതസംവിധായകൻ എന്നറിയപ്പെടുവാൻ തുടങ്ങിയത്. 2002 ഇൽ റിലീസായ താണ്ഡവം എന്ന മോഹൻലാൽ സിനിമയിലൂടെയാണ് താരം ഗാനങ്ങൾ ചിട്ടപെടുത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താര ദമ്പതിമാർ ഒരുമിച്ച് മൂകാംബിക ക്ഷേത്രനടയിൽ ദർശിക്കുന്ന ഓരോ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *