മകന്റെ പിറന്നാൾ ദിവസം ആഘോഷമാക്കി മാറ്റുകയാണ് മേഘന!! ചിത്രങ്ങൾ പങ്കുവെച്ച് താരം. | Meghana Her Son’s Birthday Into a Celebration.

Meghana Her Son’s Birthday Into a Celebration : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘന രാജ്. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷ നേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചീരുവിന്‍റെ മരണം മേഘനയെ വല്ലാതെ തളർത്തുകയായിരുന്നു. മേഘനയും ചീരുവും നീണ്ട 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അപ്രതീഷിതമായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ചീരു മരണപ്പെടുന്നത്. ഇന്നും ആ തളർച്ചയിൽനിന്ന് മേഘനയ്ക്ക് മുഴുവനായി എഴുന്നേൽക്കാൻ സാധിച്ചിട്ടില്ല. അന്ന് ആ മരണത്തിന്റെ ആഘാതമേഖലയിൽ നിന്ന് താരത്തെ ഉണർത്തിയത് മകൻ റയാനെ ഓർത്തുകൊണ്ട് മാത്രമായിരുന്നു.

   

പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമേറിയ താരദമ്പതികൾ തന്നെയായിരുന്നു മേഘനയും ചിരഞ്ജീവിയും. മരണത്തിനുശേഷം മേഘനയോടുള്ള കരുതൽ ആരാധകർക്ക് കൂടി എന്ന് തന്നെ പറയാം. എല്ലാ വിശേഷവും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. മകൻ റയാന്റെ വിശേഷങ്ങൾ തന്നെയാണ് താരം കൂടുതലായി പങ്കുവെക്കാറുള്ളത്. ഇന്ന് റയാനെ രണ്ടു വയസ്സ് തികയുകയാണ് എന്ന സന്തോഷകരമായ വാർത്തയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നീ ഭാഗ്യം ചെയ്ത പുത്രൻ തന്നെയാണ്.

എത്രയൊക്കെയായാലും നിന്നെ ഈ ലോകം ഏറെ സ്നേഹിക്കുന്നുണ്ട്. നീ ജനിക്കുന്നതിന് മുമ്പ് തന്നെ നിന്നെ സ്നേഹിക്കുവാൻ തുടങ്ങിയ്താണ് എന്നിങ്ങനെ അനേകം മറുപടികളോട് കൂടിയുള്ള ചിത്രങ്ങളാണ് പിറന്നാൾ ദിവസത്തിൽ ആരാധകർ പങ്കുവെച്ചുകൊണ്ട് എത്തുന്നത്. രാജകുമാരനെ രണ്ടുവയസ്സത്ത് തികയുകയാണ് എന്നും അവനുവേണ്ടി പ്രാർത്ഥിക്കണം എന്നായിരുന്നു താരം പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. നിമിഷം താരങ്ങൾ കൊണ്ട് തന്നെയാണ് മേഘന പങ്കുവെച്ച ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.

പിറന്നാൾ ദിവസത്തിൽ ചീരുവിന്റെ ഫോട്ടോയ്ക്ക് അടുക്കൽ പോയി എന്റെ പിറന്നാൾ ആണ് അച്ഛാ എന്ന് പറയുന്ന കുഞ്ഞിറയാനെ കണ്ട് ആരാധകരുടെ കണ്ണുകൾ നിറയുകയാണ്. മകന്റെ കളികൾ കാണാനും അച്ഛാ എന്ന വിളി കേൾക്കാനും ചീരു ഇല്ലാതെ പോയല്ലോ എന്ന് വിഷമം മാത്രമാണ് ഇപ്പോഴും മേഘനയുടെ മനസ്സിൽ. മകനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന താരത്തിന്റെ വീഡിയോ കൂടിയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ച് എത്തിയിരിക്കുനത്. താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ചീരുവിനെയും ടാഗ് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരുമാണ് കുഞ്ഞിറയാനെ പിറന്നാളാശംസകൾ നേർന്നുകൊണ്ട് കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *