Meghana’s Sister In Law’s Valagap Ceremony : മലയാളികൾക്ക് വളരെയേറെ ഇഷ്ടമുള്ള താരമാണ് നടി മേഘന രാജ്. മേഘനയുടെ എല്ലാ വിശേഷങ്ങളും ആരാധകരായി പങ്കു വയ്ക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൻ ആഘോഷമാക്കിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചിരഞ്ജീവിയുടെ മരണം മേഘ്‌നയെ വല്ലാതെ തന്നെ തളർത്തുകയായിരുന്നു. ഹൃദയങ്ങളിൽ വളരെയേറെ സ്നേഹം കൊണ്ട് നിറഞ്ഞ താര ദമ്പതിമാരായിരുന്നു മേഖനയും ചീരുവും. ഇന്നും മേഘ്‌നയുടെ മനസ്സിൽ ചുറ്റിപ്പറ്റി ചിരഞ്ജീവി തന്നോടൊപ്പം ഇല്ലല്ലോ എന്ന വിഷമം അകട്ടുകയാണ്.
ഒരുപാട് നാളുകൾക്കു ശേഷം ചീരുവിന്‍റെ മരണം തന്റെ മനസ്സിൽ നിന്ന് മായിച്ചെടുക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് തന്റെ അനിയന്റെ ഭാര്യയുടെ വളഗാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ്. അനിയന്റെ ഭാര്യയെ സ്വർണ്ണത്തിൽ മൂടിയിരിക്കുകയാണ് ഇപ്പോൾ മേഘന. ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. അപ്രതീക്ഷിതമായുള്ള വിയോഗത്തിന് എല്ലാകാര്യങ്ങൾക്കും താങ്ങായി നിന്നത് ധ്രുവ തന്നെയായിരുന്നു.
ഭാര്യയുടെ വളഗാപ്പ് ചടങ്ങിന്റെ അന്ന് പോലും ജേഷ്ഠന്റെ വലിയൊരു ചിത്രം തന്നെയാണ് അവിടെ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നത്. അവിടെ വന്ന് തൊഴുതതിനുശേഷം ആണ് ചടങ്ങുകൾ പോലും ആരംഭിച്ചത്. അത്രയേറെ സ്നേഹമായാണ് സഹോദരനെ. ഇപ്പോൾ മേഘന വളഗാപ്പ് ചടങ്ങിന് എത്തിയ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആരാധകലോകം ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യ്തിരിക്കുകയാണ് .
ചടങ്ങിലെത്തി വളരെ സന്തോഷവതിയായി എല്ലാവരോടും സാമ്യപ്പെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറിലായിരിക്കുകയാണ്. ചിരഞ്ജീവി ഇപ്പോഴും ആ കുടുംബത്തിൽ ഉണ്ട് എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. അത്രയേറെ വൻ തരംഗമായി മാറിയിരിക്കുകയാണ് ധ്രുവയുടെ ഭാര്യയുടെ വളഗാപ്പ് ചടങ്ങ്.