നവരാത്രി വേളിയിൽ മഞ്ഞ ലഹങ്കയിൽ അതിവ സുന്ദരിയായി മീനാക്ഷി… മകളുടെ ചിത്രം പകർത്തിക്കൊണ്ട് കാവ്യ. | Meenakshi Looks Beautiful In Navratri.

Meenakshi Looks Beautiful In Navratri : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ താരപുത്രിയാണ് ജനപ്രിയനായകന്റെ മകൾ മീനാക്ഷി ദിലീപ്. നാം സ്നേഹിക്കുന്ന നമ്മുടെ താരങ്ങളുടെ മക്കളെ കുറിച്ചുള്ള വിശേഷങ്ങൾ അറിയുവാൻ ഏറെ താല്പര്യപ്പെടുന്നവരാണ് മലയാളികൾ. താരങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷകരമായ വാർത്തകളും നിമിഷനേരത്തിനുള്ളിൽ തന്നെ ആരാധകർ വൈറലാക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്രയും വലിയ സാന്നിധ്യം ഒന്നും ഇല്ല എങ്കിലും മീനാക്ഷി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷനേരത്തിനുള്ളിൽ തന്നെയാണ് മലയാളികൾ സ്വീകരിക്കാനുള്ളത്.

   

അത്രയും സ്വീകാര്യത തന്നെയാണ് മീനാക്ഷിയെ ഓരോ മലയാളി പ്രേക്ഷകർക്കും. മഹാനവമി ആഘോഷം കുടുംബം ഒന്നിച്ച് ഉത്സവമാക്കുകയും… ആഘോഷത്തിന് അധിവസുന്ദരിയായുള്ള താരത്തിന്റെ ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞിരിക്കുന്നത്. മഞ്ഞനിറമുള്ള ലഹങ്കയും സാരിയും അണിഞ്ഞ് അധിവസുന്ദരിയായി താരം മഹാനവമി ദിവസത്തിൽ തിളങ്ങുകയായിരുന്നു.

താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ ചിത്രം നിമിഷ നേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തത്. അധികം ആഭരണങ്ങൾ ഒന്നും ധരിക്കാതെ ചെറിയ പൊട്ടുതൊട്ട് പത്മ സരോവരത്തിൽ നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഓണത്തിന് മീനാക്ഷിയും കുടുംബവുമായുള്ള ചിത്രത്തിൽ പലരും മീനാക്ഷിയെയും കാവ്യയും പിണക്കത്തിലാണോ എന്ന സംശയം എല്ലാം ഉന്നയിച്ചിരുന്നു.

അതിനുശേഷം കാവ്യയുടെ പിറന്നാൾ ദിവസം ക്യാപ്ഷൻ ഒന്നും കൂടാതെ ഒരു സ്മൈലി മാത്രം പങ്കുവെച്ചതിനെക്കുറിച്ചും ആരാധകർ സോഷ്യൽ മീഡിയയിലൂടെ അനേകം ചോദ്യങ്ങളുമായി കടന്നു എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മഞ്ഞയിൽ അതീവ സുന്ദരിയായി എത്തുന്ന ഈ ചിത്രം എടുത്തു കൊടുത്തിരിക്കുന്നത് കാവ്യയാണ്. ഇതോടെ തന്നെ ഇതും കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ക്യാപ്‌ഷനോട് കൂടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രത്തിന് താഴെ അനേകം കമന്റുകൾ തന്നെയാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *