കലാകാരനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു… | Prabhulal Prasannan Passed Away.

Prabhulal Prasannan Passed Away : ജന്മനാ ഉണ്ടായ മറുക് മുഖത്തിന്റെ മുക്കാൽ ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ അപൂർവ രോഗത്തിൽ തളരാതെ മനോധൈര്യത്തിൽ പോരാടിയ ശ്രദ്ധേയമായ പ്രപുലാൽ പ്രസന്നൻ അന്തരിച്ചു എന്ന വാർത്തയാണ് മലയാളികളെ ഞെട്ടിക്കുന്നത്. 25 വയസ്സ് ആയ ആലപ്പുഴ സ്വദേശിയാണ് പ്രബുലാൽ. വലുത് വശത്ത് ഉണ്ടായിരുന്ന മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതിന് തുടർന്ന് ചികിത്സ തേടുന്നതിന്റെ ഇടയിലായിരുന്നു അന്ത്യം. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധേയമായ പ്രഭുലാൽ പ്രസന്നൻ നിരവധി ജീവകാരുണ്യങ്ങളെല്ലാം വളരെയേറെ പങ്കാളിയായിരുന്നു.

   

പാട്ടുകാരനും , ചിത്രകാരനും ,പ്രഭാഷകനും കൂടിയായിരുന്നു പ്രഭു. സിനിമയിൽ അഭിനയിക്കാൻ അവസരം തനിക്ക് ലഭിച്ച കാര്യങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴത്തെ നടി സീമാ ജി നായർ ഹൃദയം പൊട്ടുന്ന വേദനയോട് കൂടി ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. നന്ദുവിനെ പോലെ തന്നെയായിരുന്നു തനിക്ക് പ്രഭുലാൽ എന്നാണ് സീമാ ജി നായർ വാക്കുകളാൽ ആരാധകരുടെ പറയുന്നത്.

താരത്തിന്റെ വാക്കുകൾ”യാത്രയായി… നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയോഗം. സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെയുണ്ടായിരുന്നു ഈ രാജകുമാരനെ. കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ് എന്നെ സ്വീകരിച്ചത്… അന്ന് അവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിതത്തിലൂടെ നീളം ആ തിളക്കംഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജീവിതം എപ്പോഴും. മോനെ എന്താണ് പറയേണ്ടത് സ്നേഹിക്കുന്നവർ ഓരോരുത്തരുമായി ഒന്നും പറയാൻ ഇല്ല വാക്കുകൾ മുറിയുന്നു.ആദരാഞ്ജലികൾ.

ജന്മനായി ഉണ്ടായ മറുക് പ്രബുലാലിന്റെ മുഖത്ത് മാത്രമല്ല ബാല്യത്തിലും കൗമാരത്തിലും കൂടിയാണ് പടർന്നു പിടിച്ചത്. അത് നൽകിയ വേദനകൾ അത്രയേറെ കഠിനം തന്നെയായിരുന്നു. ഇത്രയും വലിയ മറുക് മുഖത്ത് ഉണ്ടായിരുന്നിട്ടും സമൂഹത്തിൽ ഇറങ്ങുവാൻ മടികൂടാതെ കടന്നുവരികയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒന്നാകെ പ്രബുവിന്റെ വിയോഗ വാർത്ത കേട്ട് ഞെട്ടിരിക്കുകയാണ്. ഏറെ വിഷമത്തോടെയാണ് ഓരോ ആരാധകരും പ്രഭുന്റെ വിയോഗ വാർത്തയിൽ.

Leave a Reply

Your email address will not be published. Required fields are marked *