തമിഴ് സിനിമയിലും മാസ്സ് നമ്മുടെ മഞ്ജു ചേച്ചി തന്നെ… സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് മഞ്ജു വാര്യർ. | Dubbed In His Own Voice By Manju Warrier.

Dubbed In His Own Voice By Manju Warrier : മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത താരനടിയാണ് മഞ്ജു വാര്യർ. 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നു എത്തുന്നത് തുടർന്ന് തൂവൽ കൊട്ടാരം, സല്ലാപം, ഈ പുഴയും കടന്ന് എന്നിങ്ങനെ അനേകം മധുരമേറിയ ചിത്രങ്ങൾ തന്നെയാണ് മലയാളികൾക്ക് സമ്മാനിച്ചത്. അഭിനയത്തിൽ മറ്റെല്ലാ താരങ്ങളെക്കാൾ വളരെയേറെ മികവ് തെളിയിച്ച താരത്തെ മലയാളികൾ ഒന്നടക്കം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ എന്ന പേരിലാണ് താരത്തെ വിളിക്കുന്നത്.

   

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചെത്തുന്ന ഓരോ സന്തോഷകരമായ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും വൈറൽ ആക്കി മാറ്റുകയും ആണ്. ജനപ്രിയ നായകൻ നടൻ ദിലീപുമായുള്ള താരത്തിന്റെ വിവാഹത്തിനുശേഷം അഭിനയ ലോകത്തുനിന്ന് വിടപറഞ്ഞ താരം ഏറെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.

താരത്തിന്റെ ഈ തിരിച്ചുവരവ് വളരെ ആഘോഷം തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മലയാളത്തിനു പുറമേ മഞ്ജു തമിഴിലും അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത തന്നെയാണ്. തുനിവ് എന്ന സിനിമയിൽ അജിത്ത് കേന്ദ്ര കഥാപാത്ര വേഷത്തെ അവതരിപ്പിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തുനിൽക്കുന്നത്. ധനുഷ് നായകനായി എത്തിയ അസുരൻ ആണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം.

ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിയ താരത്തിന്റെ പുതിയ സിനിമയായ അസുരനിലും മഞ്ജു തന്നെയാണ് സ്വന്തം കഥാപാത്രത്തിനായി ഡബ്ബിങ് ചെയ്യുന്നത് എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിനു താഴെ അനേകം ആരാധകർക്ക് തന്നെയാണ് നിരവധി കമന്റുകളുമായി കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *