ആരംഭിക്കലാമാ… മഞ്ജുവിന്റെ വർക്കൗട്ടിംഗ് കണ്ട് ആശ്ചര്യത്തോടെ മലയാളികൾ!! | Manju Working Out New Photo Viral.

Manju Working Out New Photo Viral : വളരെ ചെറിയ കാലങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാന്നിധ്യമുള്ള താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന വർക്ക് ഔട്ടിംഗ് ചിത്രങ്ങളാണ്. ചിത്രങ്ങളോടൊപ്പം തന്നെ താരം പങ്കുവെച്ച വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കിടയാക്കുന്നത്.

   

” നായിക വെള്ളത്തിൽ ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ… ഇനിയിപ്പോൾ രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഉള്ളൂ… ആശാൻ സതീഷിനോടൊപ്പം”. മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയമുള്ള താരമായതുകൊണ്ട് തന്നെ താരത്തിനോട് അനേകം ആരാധകരാണ് തന്റെ വണത്തെക്കുറിച്ച് പറഞ് എത്താറുള്ളത്. എന്നാൽ ആരാധകരുടെ ആഗ്രഹപ്രകാരം താരം ഇനി സ്ലിം ആകാനുള്ള പരിശ്രമത്തിലാണ്. ആരംഭം കുറിച്ചു കഴിഞ്ഞു ഇനി നിങ്ങളെന്നെ കാണുമ്പോൾ ചിലപ്പോൾ മനസ്സിലാകാതെ വരും എന്നൊക്കെയാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പറഞ്ഞിരുന്നത്.

മറിമായം എന്ന പരിപാടിയിലൂടെ ചലച്ചിത്രരംഗത്ത് കടന്ന് എത്തുകയായിരുന്നു. 2013ൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിനീടങ്ങോട്ട് നിരവധി സിനിമകളിലാണ് ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ മനസ്സിൽ ഏറെ പ്രിയമായി മാറിയത്. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പൻ, മഹേഷിനെ പ്രതികാരം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം കടന്നു എത്തിയത്. ഇന്നിപ്പോൾ മലയാളികളെ ഏറെ ഞെട്ടിപ്പിച്ചുകൊണ്ട് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

എത്രയേറെ ബുദ്ധിമുട്ട് ഏൽക്കേണ്ടി വന്നാലും നിങ്ങൾ ഓരോരുത്തരും എന്നോട് പറഞ്ഞതുപോലെ ഞാൻ സ്ലിം ആകാൻ മാക്സിമം പരിശ്രമിക്കും. എന്തെങ്കിലും ഒന്ന് സാധിക്കണമെങ്കിൽ നമ്മൾ പരിശ്രമിച്ചാൽ അല്ലേ ലഭ്യമാകൂ… ഇനി പരിശ്രമം മാത്രം. നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി കടന്നെത്തുന്നത്. മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ മഞ്ജു സുനിച്ചന്റെ മറ്റൊരു മുഖം കാണുവാൻ ഏറെ സന്തോഷത്തോടെ കാത്തിരിക്കുക തന്നെയാണ് ലോകം എങ്ങാനും ഉള്ള മലയാളികൾ.

 

View this post on Instagram

 

A post shared by MANJU SUNICHEN (@manju_sunichen)

Leave a Reply

Your email address will not be published. Required fields are marked *