ലംബോർഗിനിക്ക് പിന്നാലെ ബൻസ് G63എസ്. യു. വി സ്വന്തമാക്കി പൃഥ്വിരാജ്. | Prithviraj New Benz G 63 S.U.G. Owned.

Prithviraj New Benz G 63 S.U.G. Owned : മലയാളികളുടെ പ്രിയമായ അവരുടെ സ്വന്തം യുവതാര നടനാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യമായി താരം മലയാള സിനിമയിൽ കടനെത്തുന്നത് നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ട് ഒരു രാജകുമാരി എന്ന സിനിമയിലൂടെയാണ്. പിന്നീട് അങ്ങ് നിരവധി സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളം സിനിമയ്ക്ക് പുറമേ തമിഴ്, ഹിന്ദി എന്നീ സിനിമകളിലും ഒട്ടേറെ തിളങ്ങിയ താരം ഇന്ന് ആരാധകരുടെ പ്രിയം തന്നെയാണ്. സിനിമ ലോകത്ത് വാഹനങ്ങളുടെ ഒട്ടേറെ പ്രേമം ഉള്ള നമ്മുടെ രാജുവേട്ടന്റെ നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും നിറയാറുണ്ട്.

   

ഇപ്പോഴിതാ താരം മലയാളികളെ ഒന്നടക്കം ഞെട്ടിപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ യുവ നായക നടന്മാരിൽ ഏറ്റവും വാഹന പ്രമമുള്ള നടനും, സംവിധായകനും, നിർമ്മാതാവുമായ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ ആദ്യ ലംബോർഗിനി ഉടമയായ പൃഥ്വി ഈ അടുത്തിടെയാണ് ഹുറാകാൻ വിറ്റ് ലംബോർഗിനി ഉറുസ് സ്വന്തമാക്കിയത്. ഈ വാഹനത്തിന് പിന്നാലെ മറ്റൊരു ആഡംബര എസ്.യു.വി. കൂടി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസിന്റെ ജി63 എ.എം.ജിയാണ് അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനം. കാർ ഡീലർഷിപ്പ് ആയ റോയൽ ഡ്രൈവിൽ നിന്നാണ് റോയൽ ഡ്രൈവ് സ്വന്തമാക്കിയിരിക്കുന്നത്. ലംബോർഗിനി ഉറുസും ഇവിടെ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്. എമറാൾഡ് മെറ്റാലിക് ഗ്രീൻ നിറത്തിൽ ഒരുങ്ങിയിട്ടുള്ള ജി63 എ.എം.ജിയാണ് പൃഥ്വിരാജ് വാങ്ങിയിരിക്കുന്നത്. ഏറ്റവുമധികം സ്പെസിഫിക്കേഷനും മികച്ച കസ്റ്റമൈസേഷനും വരുത്തിയിട്ടുള്ള എസ്.യു.വിയാണിതെന്നാണ് റോയൽ ഡ്രൈവ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

പുതിയ വാഹനത്തിന് ഓൺറോഡ് വില ഏകദേശം നാല് കോടി രൂപ വരുന്ന വാഹനമാണ് മെഴ്സിഡീസ് ജി63 എ.എം.ജി. താരത്തിന്റെ മറ്റ് ആഡംബരം കാറുകൾക്കൊപ്പം ഇനി റോയൽ എസ് യു വി മേഴ്സിഡസ് എഎം ജി ജിയും കൂടി. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ് താരത്തിന്റെ പുതിയ കാർഡ് വിശേഷങ്ങൾ. അനേകം കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

 

View this post on Instagram

 

A post shared by Royal Drive (@royaldrivellp)

Leave a Reply

Your email address will not be published. Required fields are marked *