നല്ല ചൂട് ചായക്കൊപ്പം വളരെ പെട്ടെന്ന് തന്നെ നല്ല സ്യാദിഷ്ടമായ നാലുമണി പലഹാരം തയ്യാറാക്കാവുന്നതാണ്. ഈ ഒരു സ്നാക്സ് നമ്മൾ തയ്യാറാക്കുന്നത് അവൽ വെച്ചുകൊണ്ടാണ്. അതുപോലെതന്നെ വളരെ എളുപ്പമാണ് ഈ ഒരു സ്നാക്സ് തയ്യാറാക്കി എടുക്കുവാൻ. അപ്പോൾ അവൽ വച്ചുള്ള അടിപൊളി ടേസ്റ്റ് ആയിട്ടുള്ള ഈയൊരു പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് 250 എം എൽന്റെ കപ്പിൽ രണ്ട് കപ്പ് അളവിൽ അവൽ എടുക്കുക.
ഇനി ഇതിലേക്ക് ഒരു രണ്ടര കപ്പ് അളവലിൽ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു മൂന്നാല് മിനിറ്റ് നേരം അവൽ കുതരുവാനായി വെക്കാവുന്നതാണ്. അവൽ കുതിർന്നു വന്നതിനുശേഷം അതിന്റെ വെള്ളം നല്ല രീതിയിൽ ഒന്ന് പിഴിഞ്ഞ് എടുത്തതിനുശേഷം ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ വെള്ളം ചേർത്ത് കൊടുത്ത് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.
മിക്സിയിൽ അരച്ചെടുത്ത അവൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് വറുത്ത അരിപ്പൊടി നാല് ടേബിൾസ് ഓളം ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് മൂന്ന് പച്ചമുളക്, ഇഞ്ചി, അര ടീസ്പൂൺ കുരുമുളകുപൊടി, കറിവേപ്പില, ഉപ്പ് പാകത്തിന് ഉപ്പ്, മൂന്ന് ടേബിൾ സ്പൂൺ അധികം പുളിയില്ലാത്ത തൈര് എന്നിവ എല്ലാം ചേർത്തതിനുശേഷം നല്ല രീതിയിൽ കൈകൊണ്ട് തിരുമ്പി യോജിപ്പിച്ച് എടുക്കാവുന്നതാണ്.
നിങ്ങൾ തയ്യാറാക്കിവെച്ച മാവ് ചെറിയ ഉരുളകളാക്കി തിളച്ചു കിടക്കുന്ന എണ്ണയിൽ ഇട്ടുകൊടുത്ത് പൊരിച്ചെടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നമ്മുടെ നാലുമണി പലഹാരം റെഡിയായി കഴിഞ്ഞു. ഇനി സ്കൂൾ വിട്ട് കുട്ടികൾ വരുമ്പോഴേക്കും വളരെ നിസ്സാരസമയം കൊണ്ട് തന്നെ ഈ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാവുന്നതാണ്.