പെട്ടിക്കടകളിൽ നിന്ന് കിട്ടുന്ന നെല്ലിക്ക നിങ്ങൾക്ക് ഇഷ്ടമാണോ… എന്നാൽ ആ ഒരു സ്യാദിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്.

നെല്ലിക്ക വെച്ചിട്ട് നല്ല സ്വാദോട് കൂടിയ ഒരു കിടിലൻ ഐറ്റം തന്നെയാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. ശരീരത്തിന് വളരെയേറെ ഗുണങ്ങൾ ഏറിയ ഒന്ന് തന്നെയാണ് നെല്ലിക്ക. അപ്പോൾ എങ്ങനെ യാണ് നെല്ലിക്ക കൊണ്ട് ഇത്രയും സ്യാദ്ള്ള ഒന്ന് തയാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ നെലിക്ക എടുത്തു വയ്ക്കുക. നെല്ലിക്കയുടെ നാലുവശവും കത്തി ഉപയോഗിച്ച് ഒന്ന് വരഞ് കൊടുക്കാം.

   

ശേഷം ഇതിലേക്ക് പാകത്തിനുള്ള ഉപ്പു കൂടിയും ചേർത്തു കൊടുക്കാം. ശേഷം നന്നായിട്ട് ഇതൊന്ന് കൈക്കൊണ്ടെത്തിരുമ്മി എടുക്കാവുന്നതാണ്. ഇനി അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് ഇതൊന്ന് ആവി കയറ്റി എടുക്കുക എനാണ്. നെല്ലിക്ക ആവി കയറ്റുവാനായി പുട്ട് കുബത്തിൽ വെള്ളം ഒഴിച്ച് നല്ല രീതിയിൽ തിളച്ചു വരുമ്പോൾ പുട്ട് കുറ്റിയുടെ ഉള്ളിലേക്ക് നെല്ലിക ഇട്ടുകൊടുത്ത്‌ ആവി കേറ്റി എടുക്കുകയാണ് ചെയ്യേണ്ടത്.

5 മിനിറ്റ് മുതൽ 7 മിനിറ്റ് നേരം വരെ ആവി കേറ്റി എടുക്കാം. ലിക്ക ആവി കയറി വരുന്ന ആ ഒരു നേരം കൊണ്ട് പച്ചമുളക്, ഇഞ്ചി എന്നിവ എടുത്ത്‌ ഇതൊന്ന് ചതച്ച് എടുക്കാം. അപ്പോഴേക്കും നെല്ലിക്ക നല്ല രീതിയിൽ വെന്ത് വന്നിട്ടുണ്ട്. നെല്ലിക്ക ആവി കയറ്റി എടുത്തത്തിൽ നിന്ന് അല്പം വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റിയത് ശേഷം അതിലേക്ക് നെല്ലിക്ക ഇട്ടു കൊടുക്കുക.

അതിനോടൊപ്പം നേർത്തെ ചതിച്ചെടുത്ത ഇഞ്ചിയും ഒളിച്ചമുളകും ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് അല്പം വിനാഗിരി ഒഴിക്കാം. ഇനി ഈ ഒരു രീതിയിൽ നിങ്ങൾ ഒന്ന് ഉപ്പിലിട്ടു നോക്കൂ. നല്ല ടേസ്റ്റ് തന്നെയായിരിക്കും ഇത് കഴിക്കുമ്പോൾ തന്നെ. കടകളിൽ നിന്നെല്ലാം നെല്ലിക്ക ഉപ്പിലിട്ടത് വാങ്ങിക്കുമ്പോൾ കിട്ടുന്ന ആ ഒരു രുചിയിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *