വളരെ എളുപ്പത്തിൽ എങ്ങനെയാണ് വെളുത്തുള്ളി തൊലി കളയാൻ സാധിക്കുക. വെളുത്തുള്ളി വളരെ ചെറിയത് ആയതുകൊണ്ട് തന്നെ ഒരുപാട് നേരമാണ് സാധാരണഗതിയിൽ നാം ഓരോരുത്തരും എടുക്കാറുള്ളത്. വെളുത്തുള്ളി തൊലി കളഞ്ഞ് നമ്മുടെ കൈയൊക്കെ വയങ്കരമായിട്ട് വേദന വരും. അത്രയും ബുദ്ധിമുട്ടുള്ള ഒരു കാര്യം വളരെ എളുപ്പത്തിൽ തന്നെ അതും നിസ്സാര സമയം കൊണ്ട് ചെയ്തെടുക്കാൻ കഴിയും. എങ്ങനെയാണെന്ന് നോക്കിയാലോ.
വെളുത്തുള്ളി തൊലി കളയുകയാണെങ്കിൽ കത്തി പോലും ഉപയോഗിക്കേണ്ട ആവശ്യമില്ല. എത്ര കിലോ വേണമെങ്കിലും നമുക്ക് ഇതുപോലെ നന്നാക്കി എടുക്കാം. അതിനായി ഒരു വെളുത്തുള്ളി എടുത്ത് പേപ്പറിലേക്ക് ചെരിയുക. ശേഷം എല്ലാ വെളുത്തുള്ളിയും ഒന്ന് അടർത്തി ഇടുക. വെളുത്തുള്ളി ഒന്ന് നന്നായി വെയില് കൊള്ളിച്ച് എടുക്കാം. ഒരു അരമണിക്കൂർ നേരം നന്നായി വെയില് കൊള്ളച്ചെടുക്കാം. ശേഷം ഒരു പ്ലാസ്റ്റിക് ചാക്കിൽ ഇട്ടു കൊടുക്കാം.
ഇനി ആ ചാക്കൊന്ന് കൂട്ടിപിടിച്ച് അലക്കും കല്ലിൽ മേൽ വീശി അടിക്കാം. ഒരുപാട് ബലത്തിൽ ഒന്നും അടിക്കേണ്ട ആവശ്യമില്ല കാരണം നമ്മുടെ ഉള്ളി പൊടിയാൻ ചാൻസുണ്ട് അത്രയും ഉറക്കെ അടിക്കുമ്പോൾ. ഒരു 10, 15 പ്രാവശ്യം ഒന്ന് ഇതേപോലെ ചെയ്തു നോക്കി നോക്കു. ഇങ്ങനെ ചെയ്തതിനുശേഷം ഒരു പാത്രത്തിലേക്ക് തട്ടി നമുക്ക് ഇതൊന്നും വൃത്തിയാക്കി എടുക്കാം. ആദ്യത്തെ പ്രാവശ്യം നമ്മൾ ഇങ്ങനെ തല്ലിയെടുക്കുന്നത് ഉള്ളിയുടെ തോല് പോകാൻ വേണ്ടിയല്ല അതിന്റെ ഉള്ളിലുള്ള ചണ്ടികളെല്ലാം തന്നെ മാറ്റിയെടുക്കുവാൻ വേണ്ടിയാണ്.
ഇനി ഒരു ഒരു മണിക്കൂർ നേരം ഒന്നും കൂടി ഉള്ളി വെയിൽ കൊള്ളിച്ചടുക്കാം. വീണ്ടും നമ്മൾ ആദ്യം ചെയ്ത പോലെ കല്ലിൽ ഒരു 10, 15 പ്രാവശ്യം ഇങ്ങനെ ചെയ്യുക. എത്ര കിലോ ഉള്ളി വേണമെങ്കിലും ഈ ഒരു മെത്തേഡിലൂടെ നമുക്ക് തൊലി കളഞ്ഞെടുക്കുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.